ഇണചേരലിനൊടുവിൽ അകാലചരമം; പുളഞ്ഞിറങ്ങുന്നത് അരലക്ഷത്തിലേറെ പാമ്പുകൾ - Kerala Times    

ഇണചേരലിനൊടുവിൽ അകാലചരമം; പുളഞ്ഞിറങ്ങുന്നത് അരലക്ഷത്തിലേറെ പാമ്പുകൾ

May 8, 2026
file 00000000732c71fbab6b115cc9298601

ഏപ്രിൽ അവസാനം മുതൽ മേയ് അവസാനം വരെ ഇവിടെ എത്തുന്ന സ‍ഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഈ ‘പാമ്പൻ സമുദ്രം’. അരലക്ഷത്തിലധികം പാമ്പുകൾ കുന്നുകൂട്ടിയിട്ടതു പോലെ പുളഞ്ഞു നടക്കുന്ന സ്ഥലം. അവയ്ക്കിടയിലൂടെ നമുക്ക് നമുക്ക് നടക്കാം, അടുത്ത് കിടക്കാം, കയ്യിൽ കോരിയെടുക്കാം, ദേഹത്ത് പിടിച്ചിടാം…അവ ഒന്നും ചെയ്യില്ല. അങ്ങനെ കറുത്ത ശരീരത്തിൽ ചുവപ്പും മഞ്ഞയും വരകളുള്ള ‘റെഡ്–സൈഡഡ് ഗാർട്ടർ’ പാമ്പുകളുടെ പാരാവാരക്കാഴ്ചയുമായാണ് കാനഡയിലെ മനിറ്റോബയിലുള്ള നാർസിസ് സ്നേക്ക് ഡെൻസ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഏപ്രിൽ അവസാനം മുതൽ മേയ് അവസാനം വരെ ഇവിടെ എത്തുന്ന സ‍ഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഈ ‘പാമ്പൻ സമുദ്ര’മാണ്. സെപ്റ്റംബറിലും കാണാം ഈ പ്രതിഭാസം. സീസണിൽ അധികൃതർ നടത്തിയ കണക്കെടുപ്പിൽ എഴുപത്തിയയ്യായിരം മുതൽ ഒന്നരലക്ഷത്തോളം പാമ്പുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഇത്രയേറെ പാമ്പുകൾക്കിടയിൽ നിന്നാലും അവ ആക്രമിക്കാത്തത് എന്താണെന്ന ചിന്തയുണ്ടാകാം. അതിന് അവയ്ക്ക് നേരമില്ല എന്നതാണു സത്യം. മാത്രവുമല്ല മനുഷ്യനെ കൊല്ലാവുന്നത്ര വിഷവുമില്ല. കടിച്ചാൽത്തന്നെ വിഷത്തേക്കാളേറെ അവയുടെ പശിമയുള്ള ഉമിനീര് കടത്തിവിടുന്ന വിധത്തിലാണ് പല്ലിന്റെ സ്ഥാനവും! കെട്ടിട…

ലോകത്തിൽ ഏറ്റവുമധികം പാമ്പുകൾ സംഗമിക്കുന്ന കേന്ദ്രം എന്ന റെക്കോർഡും നാർസിസിനാണ്. ഇണചേരുന്നതിനാണ് ഇവ ഇത്തരത്തിൽ ഒത്തു ചേരുന്നത്. വസന്തകാലത്തിന്റെ ആരംഭത്തിലാണിത്. കാനഡയിലെ കനത്ത മഞ്ഞുപെയ്യുന്ന കാലത്ത് ഗാർട്ടർ പാമ്പുകൾ ഭൂമിക്കടിയിലെ പാറക്കെട്ടുകൾക്കിടയിലുള്ള വിള്ളലുകളിലും മാളങ്ങളിലുമെല്ലാമായിരിക്കും. ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപ് സമുദ്രത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു മനിറ്റോബ എന്നാണ് ഗവേഷകർ പറയുന്നത്. സമുദ്രം പിൻവാങ്ങിയെങ്കിലും അന്നുണ്ടായിരുന്ന ചുണ്ണാമ്പുകല്ലുകൾ ഇന്നും ഭൂമിക്കടിയിലുണ്ട്. അവയിൽ അനേകം അടരുകളുമുണ്ട്. മഴ പെയ്യുമ്പോൾ ആവശ്യത്തിന് വെള്ളം കയറുകയും ചെയ്യും. പതിനായിരക്കണക്കിനു വരുന്ന പാമ്പുകൾക്കാകട്ടെ മഞ്ഞുകാലത്ത് കഴിയാൻ പറ്റിയ ഏറ്റവും നല്ല താവളവുമാണ് ഇത്.

Latest from Blog

error: Content is protected !!