നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം - Kerala Times    

നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം

June 22, 2026
newindianexpress 2025 12 20 clb1zwdd 202512203614130

തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.നികുതി കാര്യം എക്സൈസ് മന്ത്രി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് ബജറ്റ് ലീക്കാവും എന്നായിരുന്നു മറുപടി. ബജറ്റിലെ കാര്യങ്ങൾ അറിയേണ്ടത് ധനമന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ്. ബജറ്റിലെ കാര്യങ്ങൾ മുഖ്യമന്ത്രിക്കാണ് അറിയാവുന്നത്. ഇനിയും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!