തൃശ്ശൂരിലെ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം; 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

- Advertisement -spot_img

തൃശ്ശൂർ> തൃശ്ശൂർ ചിൽഡ്രൻസ് ഹോമിൽ അതിക്രൂര കൊലപാതകം. അന്തേവാസിയായ 17 വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി 18കാരൻ. ഇരിങ്ങാലക്കുട സ്വദേശിയായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 6.15ഓടെയാണ് രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ ക്രൂരകൊലപാതകം നടന്നത്.

- Advertisement -

ആക്സോ ബ്ലൈഡ് പോലുള്ള വസ്തു തലയിൽ വെച്ചതിന് ശേഷം ചുറ്റിക കൊണ്ട് തലയിലേക്ക് അടിച്ചിറക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. വാക്കുതർക്കത്തെ തുടർന്നാണ് 18കാരൻ അങ്കിതിനെ കൊലപ്പെടുത്തുന്നത്.വിവരമറിഞ്ഞ ചിൽഡ്രൻസ് ഹോം അധികൃതർ അഭിഷേകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഉടനടി ആശുപത്രിയിലെത്തിക്കാൻ ചിൽഡ്രൻസ് ഹോമിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സൂചനയുണ്ട്. അങ്കിതിൻ്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img