ഉത്തരേന്ത്യയിൽ 70 രൂപ കേരളത്തിൽ 1,500 വരെ ദിവസക്കൂല്ലി; പണം വാരുന്ന അതിഥിത്തൊഴിലാളികൾ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഉത്തരേന്ത്യയിൽ 70 രൂപ കേരളത്തിൽ 1,500 വരെ ദിവസക്കൂല്ലി; പണം വാരുന്ന അതിഥിത്തൊഴിലാളികൾ

January 18, 2025
migrant workers in kerala.jpg
migrant workers in kerala.jpg

‘അതിഥിത്തൊഴിലാളികൾ’ എന്ന വാക്ക് മലയാളികൾക്ക് സുപരിചിതമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ വന്ന് തൊഴിൽ എടുക്കുന്നവർ എന്ന അർത്ഥത്തിൽ ‘അന്യ സംസ്ഥാന തൊഴിലാളികൾ’ എന്നും ഇവർ അറിയപ്പെടുന്നു. ഇന്ത്യയിൽ ഏതൊരു പൗരനും എവിടെയും തൊഴിലെടുക്കാൻ അവകാശമുണ്ടെന്നിരിക്കെ ‘അന്യ സംസ്ഥാന തൊഴിലാളികൾ’ എന്ന വാക്ക് വിമർശനങ്ങൾക്കും വഴി വെച്ചിട്ടുണ്ട്. എന്നാൽ ഇവിടത്തെ വിഷയം മറ്റൊന്നാണ്. കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ അതിഥിത്തൊഴിലാളികൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

ഇന്ന് മലയാളികൾക്ക് ഏത് തൊഴിൽ ചെയ്യണമെങ്കിലും അതിഥിത്തൊഴിലാളികൾ തന്നെ ശരണമായി മാറിയിരിക്കുന്നു. ‘ഭായിമാർ’ ഇല്ലാത്ത മേഖലകളില്ലെന്നു തന്നെ പറയാം. വീട് നിർമാണം, പറമ്പിലെ പണികൾ, മത്സ്യ ബന്ധനം, റോഡ് നിർമ്മാണം തുടങ്ങിയവ മുതൽ ബാർബർ ഷാപ്പുകളിലും, ഹോട്ടലുകളിലും, റിസോർട്ടുകളിലും, ഫാക്ടറികളിലും, എന്തിന് ബ്രാൻഡഡ് ഷോറൂമുകളിൽപ്പോലും ഇതര സംസ്ഥാനക്കാരെ കാണാനാവും.കുറഞ്ഞ കൂലിക്ക് പണി നടക്കും എന്നതാണ് ഇവരുടെ ‘ആകർഷണം’. അതേ സമയം ഒരു ദിവസം മുഴുവൻ ജോലി ചെയ്താലും 70 രൂപ തികച്ച് കൂലി ലഭിക്കാത്ത ഒഡീഷയിലേതടക്കമുള്ള പല ഉത്തരേന്ത്യൻ ഗ്രാമങ്ങളെയും അപേക്ഷിച്ച് ദിനം പ്രതി 700 രൂപ മുതൽ 1,500 രൂപ വരെ ലഭിക്കുന്നത് ഇതര സംസ്ഥാനക്കാർക്ക് നേട്ടമാണ്. ഇക്കാരണത്താൽ മലയാളികൾക്ക് ഗൾഫ് എങ്ങനെയോ, അതുപോലെയാണ് ഉത്തരേന്ത്യക്കാർക്ക് കേരളം. കിട്ടുന്ന പണം സൂക്ഷിക്കാനും, ചിലവഴിക്കാനും ഇവർക്കറിയാം.

അതിഥിത്തൊഴിലാളികളുടെ പണം ചിലവഴിക്കൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയിലും ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വസ്ത്രങ്ങൾ, മൊബൈൽ റീ ചാർജ്ജുകൾ, പലചരക്ക് സാധനങ്ങൾ, മദ്യം, ലോട്ടറി ടിക്കറ്റ് തുടങ്ങിയവയ്ക്കായെല്ലാം ഇതര സംസ്ഥാനക്കാർ ധാരാളം പണം ചിലവഴിക്കുന്നു. കൂടാതെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് സ്ഥിരമായി നിരവധിയാളുകൾ പണമയ്ക്കുന്നത് വിനിമയങ്ങൾ ഉയർത്തി നിർത്തുന്നു. ഇത്തരത്തിൽ വിനിമയങ്ങൾ ചെയ്തു കൊ‍ടുക്കുന്ന ബിസിനസ് നടത്തുന്ന ഇതര സംസ്ഥാനക്കാരും ഈ മണ്ണിൽ നിന്ന് മികച്ച വരുമാനം നേടുന്നു. പൊതുവെ അതിഥിത്തൊഴിലാളികൾ മൂന്നും നാലും പേരാണ് ഒരു മുറിയിൽ താമസിക്കുന്നത്. ഇവിടെ പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പലരും സ്വന്തം നാട്ടിലേക്ക് രണ്ടും മൂന്നും ദിവസത്തെ കൂലി ഒരുമിച്ച് അയയ്ക്കുന്നത്. അതിഥിത്തൊഴിലാളികൾ തിങ്ങി നിറഞ്ഞ ഇടമാണ് കേരളത്തിലെ പെരുമ്പാവൂർ. ഇവിടത്തെ ചെറിയ മാർക്കറ്റിൽ മാത്രം ഇത്തരത്തിൽ ക്യാഷ് ട്രാൻസ്ഫർ സേവനങ്ങൾ നൽകുന്ന മുപ്പതിലധികം ഷോപ്പുകളാണുള്ളത്. അതേസമയം തന്നെ കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർക്കപ്പെടുന്നതും ഇവരിലൂടെയാണ്. കാര്യമായ വ്യവസായങ്ങളോ ഉൽപാദന ശേഷിയോ ഇല്ലാത്ത  കേരളത്തിൽ നിന്ന് ഇവർ കൊണ്ടു പോകുന്നത് ആയിരക്കണക്കിന് കോടികളാണ്.

പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ ഡോ. ജജാതി കേഷാരി പരീദയും
കേരള സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. രവി രാമനും ചേർന്ന് നടത്തിയ ഒരു പഠനം ഇവിടെ ശ്രദ്ധേയമാണ്. ‘In-migration, Informal Employment and Urbanisation in Kerala’ എന്ന പേരിൽ 2021 വർഷത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിൽ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിവർഷം 7,500 കോടി രൂപയാണ് വിനിമയം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.സെന്റർ ഫോർ മൈഗ്രേഷൻ & ഇൻക്ലൂസീവ് ഡെവലപ്മെന്റിന്റെ (CMID) പഠന പ്രകാരം കേരളത്തിൽ ഏകദേശം 35 ലക്ഷം അതിഥിത്തൊഴിലാളികളാണ് ഉള്ളതെന്ന് കണക്കാക്കുന്നു. ഇവർ ഒരു വർഷം ഏകദേശം 49,000 കോടി രൂപയാണ് വരുമാനമായി നേടുന്നത്. ഒരു തൊഴിലാളി ദിവസത്തിൽ ശരാശരി 700 രൂപ വീതം 10 മാസം നേടുന്നു എന്ന കണക്കാണിത്.

അതേ സമയം നിലവിൽ കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 50 ലക്ഷം കഴിഞ്ഞിരിക്കുന്നതിനാൽ ഈ തുക വീണ്ടും വർധിക്കും. കേരളത്തിലെ അതിഥിത്തൊഴിലാളികളുടെ എണ്ണം വർഷം തോറും 8% വരെ വർധിക്കുന്നതായും പഠനത്തിൽ കണ്ടെത്തലുണ്ട്. അതെ ഗൾഫ് അടക്കമുള്ള വിദേശ ഇടങ്ങൾ തേടി മലയാളികൾ കൂട്ടത്തോടെ പോകുന്നതു പോലെ, ഇവിടേക്ക് ഇതര സംസ്ഥാനക്കാർ വന്നെത്തിക്കൊണ്ടിരിക്കുന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss