പണയ സ്വർണ്ണം ലേലം ചെയ്യാതെ തൂക്കിവിറ്റു; സഹ.ബാങ്കിന് നഷ്ടം രണ്ടരക്കോടി

- Advertisement -spot_img

കൊച്ചി > പറവൂര്‍ സഹകരണ ബാങ്കില്‍ ലേലം ചെയ്യാതെ 6 കോടിയുടെ പണയ സ്വര്‍ണാഭരണങ്ങള്‍ തൂക്കിവിറ്റപ്പോള്‍ ബാങ്കിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ ആളുകള്‍ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ നഗരത്തിലെ ഒരു സ്വകാര്യ ജൂവലറിയില്‍ കൊണ്ടുപോയി തൂക്കിവിറ്റതുമായി ബന്ധപ്പെട്ട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് ബാങ്ക് അംഗമായ രമേഷ് ഡി. കുറുപ്പ് പരാതി നല്‍കിയിരുന്നു.

- Advertisement -


തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. രണ്ട് പ്രമുഖ പത്രങ്ങളില്‍ പരസ്യവും സ്വര്‍ണം പണയംവെച്ചവര്‍ക്ക് നോട്ടീസും നല്‍കിയാണ് സഹകരണ നിയമപ്രകാരം ലേലനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. 2016, 2017, 2018 വര്‍ഷങ്ങളില്‍ നടന്ന 5 ലേല നടപടികളില്‍ മൂന്നിലും നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല.പരസ്യം നല്‍കിയെന്നുകാണിച്ച് പണം ചെലവിട്ടശേഷം പത്രത്തില്‍ പരസ്യം വരാതിരുന്ന സാഹചര്യമുണ്ടായി. ബാങ്കില്‍ ആരും ഇ.എം.ഡി. അടയ്ക്കാതെ എങ്ങനെയാണ് ലേലനടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും വ്യക്തമല്ല. കമ്പോളവിലയില്‍ ലഭിക്കേണ്ട തുകയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് സ്വര്‍ണം തൂക്കിവിറ്റത്. ലേലം ചെയ്ത വകയില്‍ 10 ലക്ഷം രൂപയോളം സഹകാരികള്‍ക്ക് തിരിച്ചുകൊടുക്കാനുമുണ്ട്. എല്‍.ഡി.എഫ്. ഭരിക്കുന്ന ബാങ്കാണിത്.

- Advertisement -

ക്രമക്കേടില്‍ സി.പി.എമ്മിന്റെ ചില ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സഹകരണ വിജിലന്‍സിന് രമേഷ് ഡി. കുറുപ്പ് പരാതി നല്‍കി. ബാങ്കിന് നഷ്ടപ്പെട്ട രണ്ടുകോടിയോളം രൂപ അഴിമതി നടത്തിയവരില്‍നിന്ന് ഈടാക്കണമെന്നും ബാങ്കിലെ വിവിധ അഴിമതികള്‍ക്കും അതു മൂടിവയ്ക്കാനുള്ള ശ്രമത്തിനുമെതിരേ സമരങ്ങളും നിയമനടപടികളും തുടരുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എസ്. റെജി, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, എന്‍. മോഹനന്‍ എന്നിവര്‍ പറഞ്ഞു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img