കൊച്ചി > ‘പകുതി വിലക്ക് വാഹനം ‘ തട്ടിപ്പിൽ പെരുമ്പാവൂരിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനും പങ്കെന്ന് ആരോപണം. സീഡ് സൊസൈറ്റി വഴി കോടികൾ സമാഹരിച്ചതിൽ ഈ നേതാവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റ് ലക്ഷ്യമിടുന്ന ഈ പ്രമുഖൻ വഴി പാവങ്ങൾക്ക് നഷ്ടമായത് 3 കോടിയോളം രൂപയെന്നാണ് വിവരം. ഇതിനിടയിൽ പരാതിയില്ലാതെ വിഷയം ഒതുക്കി തീർക്കാനുള്ള ശ്രമം ഈ നേതാവ് നടത്തുന്നതായും വിവരമുണ്ട്….തുടരും…
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.