കൊച്ചി> കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം, ഊന്നുകൽ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്ററ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ടുണ്ട്.
കോതമംഗലം ഗവൺമെന്റ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനാണ് ഒന്നാം പ്രതി. ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റ് പ്രതികൾ. പെൺകുട്ടിയെ വർഷങ്ങളായി പീഡനത്തിനിരയാക്കി വരികയായിരുന്നെന്നാണ് എഫ്.ഐ.ആർ. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. ഭരണ മുന്നണിയുടെ പ്രാദേശിക നേതാക്കളായതിനാൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി കോൺഗ്രസ് ആരോപിക്കുന്നത്