'പരസ്പര സമ്മതം വീണ്ടും ചർച്ചകളിൽ; വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പരസ്പരസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്സോക്കേസ് റദ്ദാക്കി സുപ്രീംകോടതി - Kerala Times    

‘പരസ്പര സമ്മതം വീണ്ടും ചർച്ചകളിൽ; വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പരസ്പരസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്സോക്കേസ് റദ്ദാക്കി സുപ്രീംകോടതി

August 6, 2025
1030678 supreme

ന്യൂഡല്‍ഹി> വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലുള്ള പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.

സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറന്‍സിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂര്‍ത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു. എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Latest from Blog

error: Content is protected !!