കൊച്ചി > കൊശമറ്റം ഫിനാൻസിൻ്റെ കൈവശമുള്ള ഭൂമിയുടെ മുൻ ഇടപാടുകളിൽ ദുരൂഹയെന്ന് സൂചന. ഭൂമിയുടെ രേഖകളുടെ ആധികാരികത സംബന്ധിച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല നിയമ പോരാട്ടങ്ങളും നടക്കുന്നതായാണ് വിവരം. കൊശമറ്റം ഫിനാൻസുമായി ബന്ധപ്പെട്ട് മുൻപ് പല ആരോപണങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആക്ഷേപമുയരുന്നത് ഇതാദ്യമായാണ്.
ഇപ്പോൾ കൊശമറ്റത്തിൻ്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പലതിൻ്റെയും രേഖകളിൽ മുൻപ് ക്രിത്രിമം നടന്നിട്ടുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. രേഖകളിലെ ക്രിത്രിമം അറിഞ്ഞുതന്നെയാണോ കൊശമറ്റം ഭൂമി സ്വന്തമാക്കിയതെന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്. മാത്രമല്ല ഇത് ക്രമവൽക്കരിക്കാനായി സമീപവാസിയുടെ ഭൂമി കൈവശപ്പെടുത്താൻ നീക്കം നടത്തുന്നതായും പരാതി ഉയരുന്നുണ്ട്. ഇതിനെതിരെ നിയമപോരാട്ടം തുടങ്ങിയതായാണ് വിവരം. കൊശമറ്റം ഫിനാൻസിൻ്റെ NCD യുടെ ഡിബഞ്ചർ ട്രസ്റ്റ് ഡീഡിൽ ഈ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട് ….>> തുടരും…..
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.