Bribery Case; കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പിടിയില്‍

- Advertisement -spot_img

തിരുവനന്തപുരം> കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജറും എറണാകുളം സ്വദേശിയുമായ അലക്‌സ് മാത്യുവാണ് തിരുവനന്തപുരത്ത് പിടിയിലായത്. ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് 1 ഇയാളെ പിടികൂടുകയായിരുന്നു. കവടിയാര്‍ സ്വദേശി മനോജ് ആണ് പരാതിക്കാരന്‍.

ലോഡ് ലഭിക്കാനായി പണം നല്‍കണമെന്ന് അലക്‌സ് മാത്യു പലതവണകളിലായി ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ കടയ്ക്കലിലെ ഏജന്‍സിയില്‍ നിന്ന് ആളുകളെ മാറ്റുമെന്ന് അലക്‌സ് മാത്യു ഭീഷണിപ്പെടുത്തി. ആദ്യം അത്തരത്തില്‍ സ്റ്റാഫുകളെ ട്രാന്‍ഫര്‍ ചെയ്തിരുന്നു. നിവൃത്തികേടുകൊണ്ടാണ് പരാതി നല്‍കിയത്. പല ഏജന്‍സികളില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ധൈര്യമില്ലാത്തതിനാല്‍ ആരും പരാതി നല്‍കിയില്ലെന്നും മനോജ് പറഞ്ഞു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img