സ്വപ്‌നവേധ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പ് സൊസൈറ്റി നിക്ഷേപം തിരികെ നൽകിയില്ല; ഒടുവിൽ പലിശ സഹിതം റീഫണ്ട് നൽകാൻ ഉത്തരവിട്ട് ഓംബുഡ്‌സ്മാൻ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സ്വപ്‌നവേധ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പ് സൊസൈറ്റി നിക്ഷേപം തിരികെ നൽകിയില്ല; ഒടുവിൽ പലിശ സഹിതം റീഫണ്ട് നൽകാൻ ഉത്തരവിട്ട് ഓംബുഡ്‌സ്മാൻ

March 18, 2025

ദില്ലി > സ്വപ്നവേദ് മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(Swapnavedh Multistate Co-operative Credit Society) യോട് നിക്ഷേപത്തുക പലിശ സഹിതം തിരികെ നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റിയിലെ നിക്ഷേപകൻ നിർഗുഡ്കർ ബാൽചന്ദ്ര ശ്രീധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥിര നിക്ഷേപ തുക പലിശ സഹിതം തിരികെ നൽകാൻ സഹകരണ ഓംബുഡ്സ്മാൻ അലോക് അഗർവാൾ നിർദ്ദേശം നൽകിയത്.

2022 ഡിസംബർ 21, 23 തീയതികളിൽ ശ്രീധർ സൊസൈറ്റിയുടെ ആലണ്ടി ബ്രാഞ്ചിലെ രണ്ട് സ്ഥിര നിക്ഷേപങ്ങളിലായി യഥാക്രമം 20,000 രൂപയും 15,000 രൂപയും നിക്ഷേപിച്ചിരുന്നു. സൊസൈറ്റിയിൽ അദ്ദേഹത്തിന് 500 രൂപ ഓഹരിയും ഉണ്ടായിരുന്നു. നിക്ഷേപ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് 2024 ഫെബ്രുവരിയിൽ തന്റെ നിക്ഷേപങ്ങൾ  പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചപ്പോൾ, 2024 ഓഗസ്റ്റ് 9 ന് സൊസൈറ്റി 23,285 രൂപയുടെയും 17,455 രൂപയുടെയും രണ്ട് ചെക്കുകൾ നൽകി. എന്നാൽ സൊസൈറ്റി അക്കൗണ്ടിൽ “ആവശ്യമായ ഫണ്ടിന്റെ അഭാവം”, “പണമടയ്ക്കൽ നിർത്തിവച്ചത്” എന്നിവ കാരണം 2024 സെപ്റ്റംബർ 2 ന് കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ട് ചെക്കുകളും മടക്കി നൽകി.

2024 സെപ്റ്റംബർ 29-ന് പരാതിക്കാരൻ  നിയമപരമായ നോട്ടീസും അയക്കുകയും,നിരവധി തവണ ഓർമ്മപ്പെടുത്തലുകൾ നടത്തിയിട്ടും സൊസൈറ്റി പ്രതികരിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. ഒടുവിൽ ശ്രീധർ 2024 ഒക്ടോബർ 27-ന്  പരാതിയുമായി സഹകരണ ഓംബുഡ്‌സ്മാനെ സമീപിച്ചു. ഇതിനെത്തുടർന്ന്, 2024 ഡിസംബർ 13-ന് ഓംബുഡ്‌സ്മാൻ സ്വപ്‌നവേദ് മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്  നോട്ടീസ് നൽകി. എന്നാൽ സൊസൈറ്റി ഇതിന് മറുപടി നൽകില്ലെന്നു മാത്രമല്ല, 2025 ജനുവരി 8-ന് നൽകിയ  ഓർമ്മപ്പെടുത്തൽ കത്തുകൾക്കും മറുപടി നൽകിയില്ല.

ഇതേത്തുടർന്ന് വസ്തുതകളും ലഭ്യമായ രേഖകളും പരിശോധിച്ചപ്പോൾ, സൊസൈറ്റിക്ക് സാധുവായ യാതൊ പ്രതികരണമില്ലെന്നും, പരാതിക്കാരന്റെ നിക്ഷേപങ്ങൾ തിരികെ നൽകാൻ ബാധ്യസ്ഥരാണെന്നുമുള്ള  നിഗമനത്തിൽ ഓംബുഡ്‌സ്മാൻ എത്തിച്ചേർന്നു. ഇതോടെയാണ് ശ്രീധറിന്റെ സ്ഥിര നിക്ഷേപ തുകകൾ പലിശ ഉൾപ്പെടെ, 15 ദിവസത്തിനുള്ളിൽ തിരിച്ച് നൽകാൻ ഓംബുഡ്‌സ്മാൻ ഉത്തരവിട്ടത്.

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിലെ നിക്ഷേപകർക്ക് ഈ തീരുമാനം നിർണായക വിജയമായി മാറുകയാണ്. സഹകരണ ക്രെഡിറ്റ് സൊസൈറ്റികളിൽ നിയന്ത്രണ മേൽനോട്ടം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് ഇത് കൂടുതൽ ബലം നൽകും. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ നിക്ഷേപകരുടെ ജാഗ്രത എത്രത്തോളം പ്രാധാനമാണെന്ന് ഈ കേസ് എടുത്തുകാണിക്കുന്നുണ്ട്. മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളും സഹകരണ ക്രെഡിറ്റ് സൊസൈറ്റികളുമായി ബന്ധപ്പെട്ട പരാതികൾക്ക് നിക്ഷേപകർക്കും അംഗങ്ങൾക്കും ഓംബുഡ്മാനെ സമീപിക്കാവുന്നതാണ്.

പരാതികൾ അയക്കേണ്ട വിലാസം

Alok Agarwal
Cooperative Ombudsman,
World Trade Centre, Tower-E, 9th Floor,
Nauroji Nagar, New Delhi – 110029

E-mail: [email protected]

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss