ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന്‍ ഉണ്ടാക്കിയത് കുടുംബ പ്രശ്‌നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്‍ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ഭാര്യയുടെ സഹപാഠിയെ വീടു പണി ഏല്‍പ്പിച്ചു; അവിവാഹിതനായ കരാറുകാരന്‍ ഉണ്ടാക്കിയത് കുടുംബ പ്രശ്‌നങ്ങള്‍; അസ്വാരസ്യങ്ങള്‍ പറഞ്ഞു തീര്‍ത്തിട്ടും കാമുക കലിപ്പ് തീര്‍ന്നില്ല; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചനകള്‍; പോയിന്റ് ബ്ലാങ്കില്‍ നെഞ്ചിലേക്ക് നിറയൊഴിച്ച പ്രതികാരം; മാതമംഗലത്തെ വെടിയൊച്ചയ്ക്ക് പിന്നില്‍

March 21, 2025
Radhakrishnan Murder Case

കണ്ണൂർ> ബി.ജെ.പി നേതാവും ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ..രാധാകൃഷ്ണനെ(55) വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള വഴിവിട്ട ബന്ധത്തെ എതിര്‍ത്തതിനെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി എന്‍.കെ സന്തോഷിനുണ്ടായിരുന്ന അടുപ്പം ഇവരുടെ കുടുംബജീവിതത്തെ താളം തെറ്റിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ബന്ധുക്കളും ബി.ജെ.പി നേതാക്കളും മുന്‍കൈയെടുത്താണ് അടുത്തകാലത്ത് പരിഹരിച്ചത്. എന്നാല്‍ വീണ്ടും ഇയാള്‍ നിരന്തരം രാധാകൃഷ്ണന്റെഭാര്യയെ ശല്യം ചെയ്യുകയായിരുന്നു.

രാധാകൃഷ്ണന്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വന്ന പെരുമ്പടവ് സ്വദേശിയായ എന്‍.കെ.സന്തോഷ് രാധാകൃഷ്ണന്റെ ഭാര്യ മിനിയുമായി അടുക്കുകയായിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സന്തോഷ് രാധാകൃഷ്ണന്റെ നെഞ്ചത്ത് വെടിവെച്ചത്. സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സന്തോഷ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്‌നിന്റെ കുത്തിക്കഴപ്പ് അല്ലേ എന്റെ ജീവന്‍പോയാല്‍ ഞാന്‍ സഹിക്കും…. പക്ഷെ എന്റെ പെണ്ണ്…. നിനക്ക് മാപ്പില്ലെന്നായിരുന്നു എഴുതിയിരുന്നത്. വെടിവെച്ചു കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് തോക്കേന്തിയ ചിത്രവും ഭീഷണി സന്ദേശവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കൊല്ലുമെന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു.

‘കൊള്ളിക്കുക എന്നതാണ് റിസ്‌ക്, കൊള്ളുമെന്നത് ഉറപ്പ്’ എന്നാണ് പ്രതി സന്തോഷ് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. വേറെയും നിരവധി പോസ്റ്റുകള്‍ എന്‍.കെ സന്തോഷ്് എന്ന പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാധാകൃഷ്ണന്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീടിനു സമീപത്തു നിന്നും സന്തോഷിനെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൃതദേഹം പരിയാരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ മെഡിക്കല്‍ ്കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂര്‍ കല്യാട് സ്വദശിയായ രാധാകൃഷ്ണന്‍ ഇരുപതുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് മാതമംഗലത്തെത്തിയത്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സ്‌കൂള്‍ സഹപാഠികളാണെന്നും സൂചനകളുണ്ട്. ഭാര്യയുമായി അടുപ്പം തുടരാന്‍ അനുവദിക്കാത്തതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്ന് എഫ് ഐ ആറും പറയുന്നു.

ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇദ്ദേഹം ബി.ജെ.പിയുടെ പ്രാദേശിക നേതാവുകൂടിയാണ്. ഇതിനിടെ 49 വയസുകാരനായ രാധാകൃഷ്ണന്‍ സൗമ്യ സ്വഭാവക്കാരനും ആരോടും വഴക്കിന് പോകുന്നയാളല്ലെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സന്തോഷ് ഇയാളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോയിന്റ് ബ്ളാങ്കില്‍ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. മുഖാമുഖം നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.രാധാകൃഷ്ണന്റെ ഭാര്യ മാതാവിനായി നിര്‍മിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. കൂടാതെ ഫോണില്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പൊലിസ് പറയുന്നു. വ്യാഴാഴ്ച്ച വൈകിട്ട് ആറു മണിക്ക് ശേഷം ഇരുവരും നിര്‍മാണത്തിലിരുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. ഇവിടെവെച്ച് നടന്ന തര്‍ക്കത്തിനൊടുവില്‍ രാധാകൃഷ്ണന് നേര്‍ക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല.

കൊലപാതക സമയം പ്രതി സന്തോഷ് മദ്യ ലഹരിയിലായിരുന്നെന്ന് പൊലിസ് പറഞ്ഞു. തോക്കിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഇയാള്‍ നേരത്തെയും നാടന്‍ തോക്ക് ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ നേരത്തെ കൊല്ലാന്‍ ആസൂത്രണം ചെയ്തിരുന്നതായി വ്യകതമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. പരിയാരം പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss