സജീവ കൈക്കൂലിക്കാർ 200, പട്ടികയിൽ ആകെ 700 ഉദ്യോഗസ്ഥർ; അഴിമതിക്കാരെ പൂട്ടാനുറച്ച് വിജിലന്‍സ്

- Advertisement -spot_img

തിരുവനന്തപുരം> സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്. വിജിലൻസ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ 700 പേരാണുള്ളത്. ഇതിൽ 200 പേർ ആക്ടീവ് അഴിമതിക്കാരെന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുൻപ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോവുകയും ശേഷം സർവീസിൽ തിരിച്ചെത്തുകയും ചെയ്തവരാണ് ഈ 200 പേർ.

അഴിമതിക്കാരുടെ പട്ടികയിലെ അവശേഷിക്കുന്ന 500 പേരെ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തിയത്. രഹസ്യമായി ലഭിക്കുന്ന വിവരങ്ങളിൽപെട്ടവരും ഈ പട്ടികയിലുണ്ട്. ഈ 700 പേരും സദാ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അഴിമതിക്ക് നീക്കം നടത്തിയാൽ ഉടൻ പിടിക്കുക എന്നതാണ് വിജിലൻസിന്റെ ലക്ഷ്യം. കേന്ദ്രസർക്കാർ ജീവനക്കാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അടുത്തിടെ രണ്ട് ഉദ്യോഗസ്ഥർ പിടിയിലുമായി. സിബിഐയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ വിജിലൻസിന് കൈമാറുന്നുണ്ട്.

ഇക്കൊല്ലം ജനുവരി മുതൽ ഇതുവരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് 25 ട്രാപ് കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലായി 35 പേർ അറസ്റ്റിലായി. ഇതിൽ നാലുപേർ ഏജന്റുമാരാണ്. മറ്റുള്ളവർ സർക്കാർ ഉദ്യോഗസ്ഥരും. പിടിയിലായവരിൽ ഏറ്റവും കൂടുതൽ പേർ റവന്യൂവകുപ്പിൽനിന്നുള്ളവരാണ്. 11 പേർ. നാലുപേർ പോലീസുകാരും മറ്റു നാലുപേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ. വിദ്യാഭ്യാസം, രജിസ്ട്രേഷൻ അടക്കമുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരും വിജിലൻസിന്റെ പിടിയിലായവരിലുണ്ട്.

ഇക്കൊല്ലം വിജിലൻസ് ഇതുവരെ നടത്തിയത് റെക്കോഡ് ട്രാപ് കേസുകളാണ്. കഴിഞ്ഞകൊല്ലം രജിസ്റ്റർ ചെയ്തത് ആകെ 34 ട്രാപ് കേസുകൾ മാത്രമായിരുന്നു. ഉദ്യോഗസ്ഥരുടെ കൈക്കൂലിത്തുകയിലും മാറ്റം വന്നുവെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്. മുൻപ് അഞ്ഞൂറും ആയിരവും വാങ്ങിയിരുന്നിടത്ത് ലക്ഷങ്ങളിലേക്ക് കടന്നു. പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർ വിചാരണ പൂർത്തിയാകുന്നതിന് മുൻപ് സർവീസിൽ തിരിച്ചുകയറാതിരിക്കാനുള്ള നടപടികൾ ശക്തമാക്കാനുള്ള ആലോചനകൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ട്.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img