സ്ത്രീകൾ ഇന്ന് സൈബർ കുറ്റകൃത്യങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. സമീപ കാലങ്ങളിൽ, സ്ത്രീകൾ ഉൾപ്പെട്ട 1,130 സൈബർ കുറ്റകൃത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പീഡനം, ബ്ലാക്ക്മെയിൽ, ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. 2025 മാർച്ച് വരെ ലോൺ ആപ്പ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 59 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ പലതും സ്ത്രീകളുടെ ഡാറ്റ ദുരുപയോഗം ചെയ്ത് കൊള്ളയടിക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ളവയാണ്. കഴിഞ്ഞ വർഷം ഇതേ വിഭാഗത്തിൽത്തന്നെ 252 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ 14 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
അടുത്തിടെ നടന്ന ഒരു കേസിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സ്കോർ ക്ലൈംബ് എന്ന ലോൺ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഒരാൾ അത്തരമൊരു തട്ടിപ്പിന് ഇരയായി. ആപ്പ് നിയമാനുസൃതമാണെന്ന് തോന്നിയെങ്കിലും, അത് ഇരയുടെ ഫോണിലെ വിവരങ്ങൾ രഹസ്യമായി ആക്സസ് ചെയ്തു, ഐഡി രേഖകൾ, ബാങ്ക് ഡീറ്റെയ്ൽസ്, കോൺടാക്റ്റ് ലിസ്റ്റുകൾ തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ചോർത്തിയെടുത്തു. തനിക്കു പറ്റിയ ചതി മറ്റുള്ളവരെ ബോധവൽക്കരിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിട്ട ഇര, താൻ ഒരിക്കലും ആപ്പിൽ നിന്ന് ഒരു വായ്പയ്ക്കും അപേക്ഷിക്കുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. പിന്നീട് 1,500 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അവൾക്ക് ലഭിക്കാൻ തുടങ്ങി. ഭീഷണി കോളുകളും വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഉപയോഗിച്ച് മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി, പണം നൽകാൻ ആവശ്യപ്പെട്ട് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വിതരണം ചെയ്യുമെന്ന ഭീഷണികൾ ഉൾപ്പെടെ ഇവർക്കുണ്ടായി.
വായ്പാ സേവനങ്ങളുടെ വേഷംമാറി ഡിജിറ്റൽ കൊള്ളയടിക്കലുകളുടെ വിശാലമായ ശൃംഖലയുടെ ഭാഗമാണ് ഇത്തരം തട്ടിപ്പുകൾ എന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റുള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഭയവും ദുർബലതയും കൊണ്ടാണ് ഈ കുറ്റവാളികൾ വളരുന്നതെന്ന് ചീഫ് സൈബർ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഹർഷ തെന്നരസു കേരള ടൈംസിനോട് പറഞ്ഞു. സ്ത്രീകൾ പലപ്പോഴും വ്യക്തിപരമായ ഭീഷണികൾക്ക് ഇരയാകാറുണ്ട്. ഈ ലോൺ ആപ്പ് തട്ടിപ്പുകളിൽ, സാങ്കേതിക വിദഗ്ദ്ധരായ വ്യക്തികൾ സാധാരണയായി ഇരകളല്ല – സാമ്പത്തിക സഹായം ആഗ്രഹിക്കുന്ന പുരുഷന്മാരും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള മധ്യവർഗമാണ് ഇതിൽ ഭൂരിഭാഗവും.
സ്കാമർമാർ എങ്ങനെയാണ് ഡാറ്റ ആക്സസ് ചെയ്യുന്നത്?
“വേഗത്തിലുള്ള പണവും കുറഞ്ഞ പേപ്പർവർക്കുകളും – ഒരു പാൻ അല്ലെങ്കിൽ ആധാർ നമ്പർ മാത്രം -ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകി അവർ ഉപയോക്താക്കളെ ആകർഷിക്കുന്നു. ഇൻസ്റ്റാളേഷന് ശേഷം, ഒരു മറ്റൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന ഒരു ലിങ്ക് അവർ അയയ്ക്കുന്നു. ഉപയോക്താക്കൾ ‘അനുവദിക്കുക (Allow)’ എന്നതിൽ ടാപ്പ് ചെയ്യുമ്പോൾത്തന്നെ അവരറിയാതെ തന്നെ അവരുടെ കോൺടാക്റ്റുകളിലേക്കും ഫോട്ടോകളിലേക്കും മറ്റ് സ്വകാര്യ ഡാറ്റയിലേക്കും സ്കാമർമാർക്ക് പ്രവേശനം അനുവദിക്കുന്നു. വ്യാജമായി നിയമസാധുത ബോധം സൃഷ്ടിക്കുന്നതിനായി തട്ടിപ്പുകാർ ഇരയുടെ അക്കൗണ്ടിലേക്ക് ഒരു ചെറിയ തുക നിക്ഷേപിക്കുകയും, ഒരു ആഴ്ചയ്ക്ക് ശേഷം ഇരയെ ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്യും. ഇര പണം നൽകാൻ വിസമ്മതിച്ചാൽ, അവരുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകൾക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ട് അവർ അവരെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങും.
വളർന്നുവരുന്ന ഈ ഭീഷണിക്ക് മറുപടിയായി, റിസർവ് ബാങ്കും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും 2024-ൽ പ്ലേ സ്റ്റോറിൽ നിന്ന് വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിളിന് നിർദ്ദേശം നൽകിയിരുന്നു. അത്തരം 2,200-ലധികം ആപ്പുകൾ നീക്കം ചെയ്തുകൊണ്ട് ഗൂഗിൾ നടപടി സ്വീകരിച്ചു. ഈ നിർദ്ദേശത്തിന് മുമ്പ്, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ ഗൂഗിൾ ഏകദേശം 3,500 മുതൽ 4,000 വരെ ലോൺ ആപ്പുകൾ അവലോകനം ചെയ്യുകയും അവയിൽ 2,500-ലധികം എണ്ണം പ്ലേ സ്റ്റോറിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ, സെപ്റ്റംബർ മാസത്തിൽ 2022 ലും 2023 ഓഗസ്റ്റിലും 2,200 ആപ്പുകൾ കൂടി നീക്കം ചെയ്തു.
വെബ് ബ്രൗസറുകളിലൂടെയോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് അപകടമാണ്. കാരണം ഇവ പലപ്പോഴും പ്ലേ സ്റ്റോർ പരിരക്ഷകളെ മറികടക്കുന്നു. പ്ലേ സ്റ്റോർ ചില സുരക്ഷിത ആപ്പുകൾ ഹോസ്റ്റ് ചെയ്തേക്കാമെങ്കിലും, കുറുക്കുവഴികൾ ഒഴിവാക്കി വിശ്വസനീയവും സ്ഥിരീകരിച്ചതുമായ ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
