ദില്ലി> രാജ്യത്തെ ബാങ്കുകൾ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങക്കതിരായി നീങ്ങുമ്പോഴും, പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കര്‍ശന നടപടി സ്വീകരിക്കാറുണ്ട്. സഹകരണ ബാങ്കുകളും ഇതിൽ ഉൾപ്പെടും. 2024 ൽ ആര്‍ബിഐ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒട്ടേറെ സഹകരണ ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ 2024ല്‍ 11 ബാങ്കുകളുടെ ലൈസന്‍സാണ് ആര്‍ബിഐ റദ്ദാക്കിയത്. ഇനി ഒരിക്കലും തുറക്കാന്‍ സാധിക്കാത്ത തരത്തിലാണ് ആര്‍ബിഐ നടപടി സ്വീകരിച്ചത്. ഈ ബാങ്കുകളില്‍ ട്രാന്സാക്ഷന് നടത്താനോ ഡെപ്പോസിറ്റ് സ്വീകരിക്കാനോ സാധിക്കില്ല. ഈ ബാങ്കുകളെല്ലാം തുടരുന്നത് നിക്ഷേപകര്‍ക്ക് ദോഷകരമാകുമെന്ന് കണ്ടെത്തിയാണ് ആര്‍ബിഐ നോട്ടീസ് നല്‍കിയത്. ഇവർക്ക് ബാങ്കുകള്‍ക്ക് മൂലധനവും വരുമാനവും ഇല്ലാതായി. കൂടാതെ ഈ ബാങ്കുകള്‍ക്ക് അവരുടെ നിക്ഷേപകര്ക്ക്പണം തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പൊതുതാല്പര്യം കണക്കിലെടുത്ത് ഇവരുടെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കുകയായിരുന്നു.
ആർബിഐ ലൈസൻസ് റദ്ദാക്കിയ സഹകരണ ബാങ്കുകൾ
- ദുര്‍ഗ കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് ലിമിറ്റഡ്, വിജയവാഡ, ആന്ധ്രാപ്രദേശ്
- ശ്രീ മഹാലക്ഷ്മി മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദാബോളി, ഗുജറാത്ത്
- ദ ഹിരിയൂര്‍ അര്‍ബണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഹിരിയൂര്‍, കര്‍ണാടക
- ജയ് പ്രകാശ് നാരായണ്‍ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ്, ബസ്മത്നഗര്, മഹാരാഷ്ട്ര
- സുമേര്‍പൂര്‍ മെര്‍ക്കന്റൈല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, സുമര്‍പൂര്‍, പാലി രാജസ്ഥാന്
- പൂര്‍വാഞ്ചല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഗാസിപൂര്‍, യുപി
- സിറ്റി കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, മുംബൈ, മഹാരാഷ്ട്ര
- ബനാറസ് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, വാരണാസി
- ഷിംഷാ സഹകാരി ബാങ്ക് നിയമിത്ര, മദ്ദൂര്‍, മാണ്ഡ്യ, കര്‍ണാടക