ആലപ്പുഴ > 30 വർഷമായുള്ള ഫീസുകളെല്ലാം മൂന്ന് മുതൽ അമ്പത് ഇരട്ടിവരെ വർദ്ധിപ്പിക്കണമെന്ന് വാട്ടർ അതോറിട്ടിയുടെ ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചാൽ ഗാർഹിക-ഗാർഹികേതര കുടിവെള്ള കണക്ഷനുകൾക്കൊപ്പം സ്വിവറേജ് നിരക്കുകളും കുത്തനെ ഉയരും.
ഡിജിറ്റലൈസേഷന്റെ ഭാഗമായി ഒഴിവാക്കിയ സേവനങ്ങൾക്കുള്ള അപേക്ഷാ ഫീസായ 15 രൂപ.
ഗാർഹിക കണക്ഷനുള്ള ഫീസ് 500ൽ നിന്ന് 1000 ആകും.
ഗാർഹികേതര കണക്ഷനുള്ള ഫീസ് ആയിരത്തിൽ നിന്ന് മൂവായിരവുമാകും. വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജിൽ 1995ലെ ഉത്തരവ് പ്രകാരമാണ് കണക്ഷൻ, ഡിസ്കണക്ഷൻ തുടങ്ങിയ സർവീസ് ഫീസുകളെല്ലാം ഈടാക്കുന്നത്.കാലാനുസൃതമായ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ബോർഡ് മീറ്റിംഗ് വർദ്ധന ശുപാർശ സമർപ്പിച്ചത്. തദ്ദേശ -നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഉടനെയുള്ള നിരക്ക് വർദ്ധന വിരളമാണ്. എന്നാൽ കരാറുകാർക്കുൾപ്പെടെ വാട്ടർ അതോറിട്ടി കോടികളാണ് നൽകാനുള്ളത്.
ശുപാർശ ഇങ്ങനെ
(സേവനം..നിലവിലെ നിരക്ക്..വർദ്ധനവ്)
ഗാർഹിക, ഗാർഹികേതര കണക്ഷൻ അപേക്ഷാഫീസ്….5രൂപ….250 രൂപ
മീറ്റർ റീപ്ലേസ്‌മെന്റ്…..5രൂപ…..250 രൂപ
മീറ്റർ പോയിന്റും ഷിഫ്റ്റിംഗും……….100+15…..500 രൂപ
മോഷ്ടിച്ച മീറ്ററിന് പകരമുള്ള പുതിയതിന്………..60+15…..250 രൂപ
മീറ്റർ ടെസ്റ്റിംഗ്….10 രൂപ….100 രൂപ
ഡിസ്കണക്ഷൻ ആൻഡ് റീ കണക്ഷൻ……100+15….1000 രൂപ
പ്ലംബിംഗ് ലൈസൻസ് ആൻഡ് റിന്യൂവൽ……..1500…….2000 രൂപ
കട്ട് ചെയ്ത കണക്ഷൻ പുനഃസ്ഥാപിക്കൽ…..0………250 രൂപ
മീറ്റർ ഇൻസ്‌പെക്ഷൻ ചാർജ്………2…10 രൂപ (റീഡിംഗെടുക്കാൻ 15 രൂപയിൽ കൂടുതൽ ശരാശരി ചെലവെന്ന് പരാമർശം)
സ്വീവറേജ് കണക്ഷൻ
സ്വീവറേജ് കണക്ഷൻ എൻഡ് ആൻഡ് കാഷ്വൽ…….2500…..4000ര രൂപ
ഡിപ്പോസിറ്റ് ഗാർഹികം…….500……….1000 രൂപ
ഡിപ്പോസിറ്റ് ഗാർഹികേതരം…1000………2000 രൂപ
കണക്ഷൻ ഡിപ്പോസിറ്റ് കാഷ്വൽ………2500…..4000 രൂപ
കണക്ഷൻ ഡിപ്പോസിറ്റ് വ്യവസായം……3000….4000 രൂപ
കണക്ഷൻ റീപ്ലേസ്‌മെന്റ്..100…1000 രൂപ
ഡിസ്‌കണക്ഷൻ……200……1000 രൂപ
റീ കണക്ഷൻ….100…….1000 രൂപ
ഓണർഷിപ്പ് ഗാർഹികം…50…250 രൂപ
ഓണർഷിപ്പ് ഫ്ലാറ്റ്സ്….150…….400 രൂപ
ഓണർഷിപ്പ് അദേഴ്സ്….100….500 രൂപ
ശുപാർശയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദ പരിശോധനയ്ക്ക് ശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
