വീടുകൾക്ക് മുകളിൽ റൂഫിങ് ഷീറ്റിടുന്നതിനും ചട്ടങ്ങളുണ്ട്; തെറ്റിച്ചാൽ പിഴ അടയ്‌ക്കേണ്ടിവരും
കൊച്ചി > വർഷത്തിൽ ഏതാണ്ട് 180 ദിവസം മഴ പെയ്യുന്ന കേരളത്തിൽ എൺപതുകളുടെ പകുതിക്ക് ശേഷമാണ് പരന്ന മേൽക്കൂരകൾ വ്യാപകമായത്. മുൻകാലങ്ങളിലെ ഓല, പുല്ല്, ഓട് മേൽക്കൂരകളേക്കാൾ സൗകര്യപ്രദമായതിനാൽ പരന്ന കോൺക്രീറ്റ് മേൽക്കൂരകൾ പെട്ടെന്ന് പ്രചാരത്തിലായി. കൂടുതൽ ഉറപ്പ്, നിർമിക്കാനുള്ള എളുപ്പം, മരത്തിൻ്റെ ലഭ്യതക്കുറവും വിലക്കൂടുതലും,