എക്സിറ്റ് പോൾ ഫലങ്ങൾ: ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്; ഭരണത്തുടർച്ച പ്രവചിക്കാത്തതിൽ ഇടതുപക്ഷത്തിന് ആശങ്ക
തിരുവനന്തപുരം> കേരളം യു ഡി എഫിനൊപ്പമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആവേശത്തിലായി യു ഡി എഫ് ക്യാമ്പ്. സൈബറിടങ്ങളിൽ എക്സിറ്റ് പോളുകളെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷം. ഒരു സർവേയിലും ഭരണത്തുടർച്ച പ്രവചിക്കാത്തത് ഇടതുപക്ഷത്തിന് ആശങ്ക കൂട്ടുന്നു. എന്നാൽ ഒന്നിലധികം സീറ്റുകൾ നേടുമെന്ന പ്രതീക്ഷയിലാണ് ബി