ഇനിയും പിളരുമോ? ജോസിന് ഇങ്ങനെ തുടരാനാകില്ല, രഹസ്യ ചർച്ചകൾ അണിയറയിൽ സജീവം; യാത്ര അവസാനിക്കുന്നതോടെ ജോസ്മോൻ യുഡിഎഫിൽ - Kerala Times    

ഇനിയും പിളരുമോ? ജോസിന് ഇങ്ങനെ തുടരാനാകില്ല, രഹസ്യ ചർച്ചകൾ അണിയറയിൽ സജീവം; യാത്ര അവസാനിക്കുന്നതോടെ ജോസ്മോൻ യുഡിഎഫിൽ

February 14, 2026
ei 1771040889771 removebg preview 1

കോട്ടയം> കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും എൽഡിഎഫിൽ ആശങ്ക. കേരള കോൺഗ്രസ് തർക്കത്തിലാണ് വീണ്ടും ആശങ്ക ഉയരുന്നത്. ജോസ് കെ മാണിക്ക് മുറിവേറ്റ മനസുമായി ഇങ്ങനെ റോഷിക്കൊപ്പം തുടരാൻ ആകില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ മാസവും കേരളാ കോൺഗ്രസ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പരന്നിരുന്നു. അതേ സമയം, പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോൺഗ്രസ് തങ്ങളോടൊപ്പം ചേർന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോൺഗ്രസ്. കേരള കോൺഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നിൽക്കുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിന് പിന്നാലെ വന്ന ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാൻ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. “ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും,” എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ മുന്നണി മാറ്റം ഉണ്ടാകുമെന്ന സൂചന ജോസുമായി അടുത്ത വൃത്തങ്ങൾ തന്നെ നൽകുന്നത്.

Latest from Blog

error: Content is protected !!