NCD കൾ പിൻവലിക്കാം; കാലാവധിയെത്താൻ കാത്തിരിക്കേണ്ട; RBI നയം പ്രാബല്യത്തിൽ

- Advertisement -spot_img

കൊച്ചി>  കാലാവധി പൂര്‍ത്തിയായില്ലെങ്കിലും കടപ്പത്രങ്ങള്‍ (NCD) ക്യാന്‍സല്‍ ചെയ്ത് പണമാക്കാം. RBI യുടെ പുതിയ ഉത്തരവ് 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ നയം നിക്ഷേപകര്‍ക്ക്  ഏറെ ആശ്വാസം നല്‍കുമെങ്കിലും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്ക് (NBFC) ഇത് വന്‍ തിരിച്ചടിയാകും. പുതിയ നിയമമനുസരിച്ച്  NBFC കള്‍ കടപ്പത്രത്തിലൂടെ (NCD) സ്വീകരിക്കുന്ന പണം നിക്ഷേപകന്‍ ആവശ്യപ്പെട്ടാല്‍ കാലാവധി പരിഗണിക്കാതെ അവ പൂര്‍ണ്ണമായോ ഭാഗികമായോ തിരികെ നല്‍കണം. അഴിമതിയും കെടുകാര്യസ്ഥതയും മൂലം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പല NBFC കള്‍ക്കും ഇതിനു കഴിയില്ല. അതുകൊണ്ടുതന്നെ 2025 ല്‍ NBFC കള്‍ വലിയതോതില്‍ അടച്ചുപൂട്ടേണ്ടി വരും. നിക്ഷേപകര്‍ക്കും ഇത് കനത്ത നഷ്ടമാകും ഉണ്ടാക്കുക.

2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന RBI യുടെ പുതിയ ചട്ടമനുസരിച്ച് 10,000 രൂപയില്‍ താഴെയുള്ള ചെറിയ നിക്ഷേപങ്ങള്‍, നിക്ഷേപകര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ (NBFC) അവ തിരികെ നല്‍കണം. മൂന്നുമാസത്തിനുള്ളില്‍ നിക്ഷേപ തുക പൂര്‍ണ്ണമായി മടക്കി നല്‍കണം, എന്നാല്‍ ഇതിന് പലിശ നല്‍കേണ്ടതില്ല.

അടിയന്തിര സാഹചര്യങ്ങളെ നേരിടുന്ന നിക്ഷേപകന്‍, അതായത് ഗുരുതരമായ രോഗം മുതലായവയെ അഭിമുഖീകരിക്കുന്ന നിക്ഷേപകന് തന്റെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും ക്യാന്‍സല്‍ ചെയ്യാം. ഇങ്ങനെയുള്ളവര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപിച്ച പണം പൂര്‍ണ്ണമായും തിരികെ നല്‍കണം. ഇതിന് പലിശ ഒന്നും നല്‍കേണ്ടതില്ല എന്നുമാത്രം. പ്രകൃതി ദുരന്തങ്ങള്‍ മൂലമോ സര്‍ക്കാര്‍ പ്രഖ്യാപനം മൂലമോ ഉണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകള്‍ ‘അടിയന്തര ചെലവുകള്‍’ ആയി പരിഗണിക്കും.

അടിയന്തിര സാഹചര്യങ്ങള്‍ നിലവിലില്ലാത്ത സാധാരണ നിക്ഷേപകനും തന്റെ NCD കള്‍ ഏതു സമയവും ക്യാന്‍സല്‍ ചെയ്യാം. നിക്ഷേപത്തിന്റെ 50% അല്ലെങ്കില്‍ 5 ലക്ഷം രൂപ (ഇതില്‍ ഏതാണോ കുറവ് അത്രയും തുക) നിക്ഷേപകന് മൂന്നു മാസത്തിനുള്ളില്‍ തിരികെ നല്‍കണം. തിരികെ നല്‍കുന്ന പണത്തിന് പലിശ നല്‍കേണ്ടതില്ല. എന്നാല്‍ ശേഷിച്ച തുകക്ക് ചട്ടങ്ങള്‍ അനുസരിച്ചുള്ള പലിശ നല്‍കണം. അതായത്  NCD യില്‍ 10 ലക്ഷം രൂപ നിക്ഷേപം നടത്തിയിട്ടുള്ള ഒരാളിന് 5 ലക്ഷം രൂപ ഏതു സമയത്തും തിരികെ നല്‍കണം.

എന്‍.ബി.എഫ്.സികള്‍ വിവിധയിനം കടപ്പത്രത്തിലൂടെയാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇതില്‍ പ്രധാനം NCD എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ ആണ്. അതായത് ഈ നിക്ഷേപം ഓഹരിയായോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നിക്ഷേപമായോ കണ്‍വേര്‍ട്ട് ചെയ്യുവാന്‍ കഴിയില്ല. നിശ്ചിത കാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞതിനു ശേഷം മാത്രമേ ഈ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും കഴിയുമായിരുന്നുള്ളു. ഉദാഹരണമായി അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള NCD യിലാണ് നിങ്ങള്‍ പണം നിക്ഷേപിച്ചതെങ്കില്‍ ഈ കാലാവധി കഴിഞ്ഞു മാത്രമേ നിങ്ങളുടെ നിക്ഷേപം തിരികെ ആവശ്യപ്പെടാന്‍ ഏതൊരു നിക്ഷേപകനും അവകാശം ഉണ്ടായിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതിനെല്ലാം മാറ്റം വരുകയാണ്. പലിശ നഷ്ടപ്പെട്ടാലും നിക്ഷേപം മുഴുവനായോ ഭാഗികമായോ തിരികെ ലഭിക്കും.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img