റീച്ചാർജിന് വെറുതെ കാശ് കളയേണ്ട; 200 രൂപയിൽ താഴെയുള്ള കിടിലൻ BSNL പ്ലാനുകൾ

- Advertisement -spot_img

BSNL> ജീവിതച്ചെലവുകൾ വളരെ കൂടിയിരിക്കുന്നു എന്ന് മലയാളികൾ പരാതിപ്പെടാറുണ്ട്. എന്നാൽ വേണമെന്നുവച്ചാൽ ഒഴിവാക്കാവുന്ന ചില അ‌നാവശ്യ ചിലവുകളും ഉണ്ട്. എല്ലാ വീടുകളിലും ഇന്ന് ഫീച്ചർ ഫോൺ/ സ്മാർട്ട്ഫോൺ ഉണ്ട്. ഈ ഫോണുകൾ റീച്ചാർജ് ചെയ്തു മാത്രമേ മുന്നോട്ട് പോകാനാകൂ. എന്നാൽ, ഉയർന്ന തുകയുടെ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുത്ത ശേഷം അ‌തിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എങ്കിൽ റീച്ചാർജിനായി മുടക്കിയ തുക പാഴാകുകയാണ് ചെയ്യുന്നത്. നമ്മുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അ‌തിന് അ‌നുയോജ്യമായ വിധത്തിലുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. പൊതുമേഖലാ ഉടമസ്ഥതിൽ പ്രവർത്തിക്കുന്ന ഏക ഇന്ത്യൻ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ചീപ് റേറ്റിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

- Advertisement -

റീച്ചാർജ് പ്ലാനുകളുടെ ഉയർന്ന നിരക്കുകളെപ്പറ്റി ആശങ്കപ്പെടുന്നവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. അ‌തുവഴി റീച്ചാർജിന് അ‌ധികമായി മുടക്കിയിരുന്ന തുക മറ്റ് അ‌വശ്യകാര്യങ്ങൾക്ക് വിനിയോഗിക്കാനും അ‌തുവഴി ജീവിതം കൂടുതൽ മനോഹരമാക്കാനും ഉപയോക്താക്കൾക്ക് അ‌വസരമുണ്ട്. 200 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ ഉണ്ട്. ബിഎസ്എൻഎല്ലിന്റെ അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ 107 രൂപ വിലയിലെത്തുന്നുണ്ട്. ഇത് കൂടാതെ 118 രൂപ, 147 രൂപ, 187 രൂപ, 199 രൂപ എന്നീ വിലകളിൽ ലഭ്യമാകുന്ന പ്ലാനുകളും ചേർത്ത് 200 രൂപയിൽ താഴെ വിലയിൽ സാധാരണ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്ന 5 മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

- Advertisement -

107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎൽ ഉപയോക്താക്കളിൽ ഭൂരിഭാഗവും സാധാരണക്കാരാണ് എന്നാണ് കരുതപ്പെടുന്നത്. അ‌തിനാലാകാം, ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ 107 രൂപയുടെ പ്ലാനാണ് എന്നാണ് പറയപ്പെടുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു മാസത്തിലധികം വാലിഡിറ്റി നിലനിർത്താൻ കഴിയുന്ന റീച്ചാർജ് പ്ലാനാണിത്. 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 35 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 200 മിനിറ്റ് വോയ്‌സ് കോളിങ്, ആകെ 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. എസ്എംഎസ് സൗകര്യം ഇതിൽ ലഭ്യമാക്കിയിട്ടില്ല. മറ്റ് കമ്പനികൾ 200 രൂപയ്ക്ക് പോലും 30 ദിവസ വാലിഡിറ്റി തികച്ച് നൽകാൻ മടിക്കുമ്പോൾ വെറും 107 രൂപയ്ക്ക് 35 ദിവസ വാലിഡിറ്റി നൽകുന്നു എന്നതുതന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത.

118 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 107 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ വാലിഡിറ്റി കൂടുതൽ ഉണ്ടെങ്കിലും കോളിങ് ആനുകൂല്യം കുറവാണ്. അ‌തിനാൽ കോളിങ്ങിന് പ്രാധാന്യം നൽകുന്നവർക്കായി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കിയിരിക്കുന്ന പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 10ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ 20 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 118 രൂപയുടെ പ്ലാൻ 20 ദിവസത്തെ വാലിഡിറ്റിയിലാണ് അ‌ൺലിമിറ്റഡ് ആനുകൂല്യം നൽകുന്നത്. എന്നാൽ ഒരു മാസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം വേണ്ടവർക്കായി ബിഎസ്എൻഎൽ 147 രൂപയുടെ ഓപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ്, 10ജിബി ഡാറ്റ, 30 ദിവസ വാലിഡിറ്റി എന്നിവയാണ് 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുക.

187 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ് സൗകര്യത്തിനൊപ്പം അ‌ത്യാവശ്യം ഡാറ്റ ആനുകൂല്യവും വേണ്ടവർക്കായി ഒരുക്കിയിരിക്കുന്ന ചെലവ് കുറഞ്ഞ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ എല്ലാ ആനുകൂല്യങ്ങളും സഹിതം ലഭ്യമാകുന്ന ഏറ്റവും മികച്ച റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 30 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img