തിരുവനന്തപുരം> കേരള പൊലീസിലെ കായിക ചുമതലയില്‍നിന്ന് എഡിജിപി എം.ആര്‍.അജിത് കുമാറിനെ നീക്കി. ഇന്‍സ്പെക്ടര്‍ റാങ്കില്‍ ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ചുമതലയില്‍ മാറ്റം. അജിത് കുമാറിന് പകരം എഡിജിപി എസ്.ശ്രീജിത്തിനാണ് പുതിയ ചുമതല.
അതേസമയം, ബോഡി ബിൽഡിങ് താരങ്ങൾക്ക് പുറമെ വോളിബോൾ താരത്തിനും പൊലീസില്‍ പിൻവാതിൽ നിയമനത്തിന് നീക്കം നടന്നു. കണ്ണൂര്‍ സ്വദേശിയെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാക്കാനായിരുന്നു സമ്മര്‍ദം. തയാറാകാതിരുന്നതിനെത്തുടർന്ന് അജിത് കുമാര്‍ ചുമതല മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്‍വാതില്‍ നിയമനങ്ങളെച്ചൊല്ലി പൊലീസ് തലപ്പത്ത് തര്‍ക്കം തുടരുകയാണ്.