നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാൺമാനില്ല; കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

- Advertisement -spot_img

വയനാട്> സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ജില്ലാ കളക്ടർ എത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കാപ്പാട് ഉന്നതിയിലെ ചന്ദ്രികയുടെ ഭർത്താവ് മനു(45)വിനെയാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.

സാധനങ്ങൾ വാങ്ങിവരവെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെയും കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മനുവിൻ്റെ ഭാര്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. ബസ് ഇറങ്ങി ഉന്നതിയിലേയ്ക്ക് നടന്ന് വരുന്നതിനിടെയാണ് കാട്ടാന ആക്രമണമെന്നാണ് വിവരം.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img