വീണ്ടും BSNL മാജിക്; കിടിലൻ റീച്ചാർജ് പ്ലാനുകൾ; ജിയോയും എയര്‍ടെല്ലും വിയര്‍ക്കും

- Advertisement -spot_img

BSNL Budget Recharge Plans> സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്കു വര്‍ധനകള്‍ക്കിടെ ഇളവുകള്‍ കൊണ്ട് താരമായി പൊതുമേഖല കമ്പനി. അതേ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അടവുകള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. വിലകുറഞ്ഞ റീചാര്‍ജ് പ്ലാനുകളുമായി ഉപയോക്താക്കളുടെ ശ്രദ്ധ പിടിക്കുകയാണ് സര്‍ക്കാര്‍ ടെലികോം കമ്പനി. ബിഎസ്എന്‍എല്‍ 4ജി ആഗ്രഹിച്ചിരുന്നവര്‍ക്ക് അധികം വൈകാതെ 5ജിയും ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു.

നിലവില്‍ മൊബൈല്‍ ഡാറ്റകളെ അമിതമായി ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇതില്‍ അധികവും യുവ ജനതയാണ്. ഇവര്‍ തങ്ങളുടെ ലാപ്‌ടോപ്പുകളില്‍ പോയും മൊബൈല്‍ ഡാറ്റ പ്രവര്‍ത്തിപ്പിക്കുന്നു. എന്നാല്‍ അടുത്തിടെ സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും, ഭാരതി എയര്‍ടെല്ലും, വൊഡഫോണ്‍ ഐഡിയയും എല്ലാം നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഇവരെ ചൊടിപ്പിച്ചിരുന്നു. പിണങ്ങിയ ഇവര്‍ അധികവും എത്തിചേര്‍ന്നത് ബിഎസ്എന്‍എല്ലില്‍ ആണ്. അപ്രതീക്ഷിതമായി വീണുകിട്ടിയ കച്ചിത്തുരുമ്പ് പൊതുമേഖല സ്ഥാപനം നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ മുന്നോട്ടു വയ്ക്കുന്ന 3 ബജറ്റ് ഡാറ്റ പായ്ക്കുകള്‍ ആണ് താഴെ പറയുന്നത്.

ബിഎസ്എന്‍എല്‍ 98 രൂപ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ ഈ ഡാറ്റ വൗച്ചര്‍ 22 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നു. പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം. പരിധിക്കു ശേഷം 10 കെബിക്ക് 3 പൈസ നിരക്കില്‍ ഡാറ്റ ആസ്വദിക്കാം. പ്ലാനിനൊപ്പം ഈറോസ് നൗ എന്റര്‍ടെയിന്‍മെന്റ് സര്‍വീസസ് ആസ്വദിക്കാം. കോള്‍, എസ്എംഎസ് സേവനങ്ങള്‍ ലഭിക്കില്ല. ഡാറ്റ വൗച്ചര്‍ ഉപയോഗിക്കാന്‍ ഒരു സജീവ ബേസ് പ്ലാന്‍ വേണം.

ബിഎസ്എന്‍എല്‍ 151 രൂപ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 151 രൂപ ഡാറ്റ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റി ആണ് വാഗ്ദാനം ചെയ്യുന്നത്. മൊത്തം 40 ജിബിയുടെ ഡാറ്റ ഉപയോക്താക്കള്‍ക്കു കിട്ടും. ഇതൊരു ഡാറ്റ പ്ലാന്‍ ആയതുകൊണ്ട് തന്നെ കോള്‍, എസ്എംഎസ് സേവനങ്ങള്‍ കിട്ടില്ല. ഈ പ്ലാന്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു സജീവ ബേസ് പ്ലാന്‍ ഉണ്ടായിരിക്കണം. ഈ ഡാറ്റ വൗച്ചറിനൊപ്പം സിങ്ങ് സബ്‌സ്‌ക്രിപ്ഷനും ഉപയോക്താക്കള്‍ക്കു ലഭിക്കും.

ബിഎസ്എന്‍എല്‍ 198 രൂപ പ്ലാന്‍

198 രൂപയുടെ പ്ലാനും ഒരു ഡാറ്റ വൗച്ചര്‍ തന്നെയാണ്. ഇവിടെയും കോളോ, എസ്എംഎസോ ഉപയോക്താക്കള്‍ക്കു ലഭിക്കില്ല. ഡാറ്റ വൗച്ചറിന്റെ വാലിഡിറ്റി 50 ദിവസമാണ്. ഇതൊരു അണ്‍ലിമിറ്റഡ് ഡാറ്റ പായ്ക്കാണ്. എന്നാല്‍ പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റയാകും കിട്ടുക. തുടര്‍ന്ന് 40 കെബിപിഎസ് വേഗത്തില്‍ നെറ്റ് ഉപയോഗിക്കാം. ഇവിടെയും നിങ്ങള്‍ക്ക് ഒരു സജീവ ബേസ് പ്ലാന്‍ ആവശ്യമാണ്. ലോക്ദുന്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമാണ്.

ബിഎസ്എന്‍എല്‍ 411 രൂപ പ്ലാന്‍

ബിഎസ്എന്‍എല്ലിന്റെ 411 രൂപ പ്ലാന്‍ 90 ദിവസത്തെ പൂര്‍ണ വാലിഡിറ്റിയോടെ വരുന്നു. ഇതൊരു ഡാറ്റ വൗച്ചര്‍ പ്ലാന്‍ ആയതുകൊണ്ടു തന്നെ കോള്‍, എസ്എംഎസ് സേവനങ്ങള്‍ ലഭിക്കില്ല. മൊത്തം 180 ജിബി ഡാറ്റ ലഭിക്കും. അതായത് പ്രതിദിനം 2 ജിബി ഡാറ്റ വീതം. പ്രതിദിന പരിധിക്കു ശേഷം 40 കെബിപിഎസ് വേഗത്തില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാം.

(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍  ബിഎസ്എന്‍എല്‍ വെബ്‌സൈറ്റിലെ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. റീചാര്‍ജുകള്‍ക്കു മുമ്പ് പ്ലാന്‍ ഉറപ്പുവരുത്തുക.)

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img