‘ഹോളി പൊളിക്കണം’; ‘കഞ്ചാവ് പിരിവി’ന് വാട്‌സാപ്പ് ഗ്രൂപ്പ്; അഞ്ചുഗ്രാമിന് 500 രൂപ; നുഴഞ്ഞുകയറി പോലീസ്

- Advertisement -spot_img

കൊച്ചി> ’ഹോളി നമുക്ക് പൊളിക്കണം…’ കളമശ്ശേരി പോളിടെക്‌നിക് കോളേജിൽ ഒരു സംഘം വിദ്യാർഥികൾ ഹോളി ആഘോഷിക്കാൻ തീരുമാനിക്കുന്നു. ആഘോഷത്തിന് ലഹരിയുടെ ’നിറം’ കൊടുക്കാൻ തീരുമാനിക്കുന്നതോടെയാണ് കഞ്ചാവിലേക്ക് പോളിടെക്‌നിക്കിലെ പെരിയാർ ഹോസ്റ്റലുകാർ എത്തുന്നത്. അതാണ് ഒരു കോളേജിനെ മുഴുവൻ പ്രതിക്കൂട്ടിലാക്കിയ സംഭവമായി മാറുന്നതും. ഇത്തരം ആഘോഷങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായതിനാൽ കോളേജ് അധികൃതർ അനുമതി നൽകാറില്ല.

ഒരുസംഘം വിദ്യാർഥികൾ സ്വമേധയാ തീരുമാനിച്ചിറങ്ങുകയാണ് ആഘോഷങ്ങളുടെ ഇപ്പോഴത്തെ കാംപസ് രീതി. ബാക്കിയുള്ളവർ പിന്തുണയുമായി ഒപ്പം കൂടും. പോളിടെക്‌നിക് പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന് സൂചനയുള്ളതിനാൽ സംസ്ഥാന പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ’കണ്ണുകൾ’ കാംപസിനകത്തും പുറത്തും എപ്പോഴുമുണ്ട്. ഹോളി ആഘോഷമുണ്ടെന്നറിഞ്ഞതോടെ സ്പെഷ്യൽ ബ്രാഞ്ച് ടീം ’അലർട്ട്’ ആയി.

ഇതിനിടെയാണ് പോളിടെക്‌നിക്കിന്റെ ’പെരിയാർ’ ഹോസ്റ്റലിലെ ചിലരുടെ നേതൃത്വത്തിൽ ’കഞ്ചാവ് പിരിവ്’ തുടങ്ങിയത്. പിരിവ് എളുപ്പമാക്കാൻ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. കഞ്ചാവിന്റെ ചില്ലറ വിൽപ്പനയ്ക്ക് വിലയിട്ടു. അഞ്ചുഗ്രാമിന്റെ പൊതിക്ക് 500 രൂപ. മുൻപും കഞ്ചാവ് വലിച്ചിട്ടുള്ളവർ ഷെയർ ഇടാൻ തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയ വിവരം സ്പെഷ്യൽ ബ്രാഞ്ച് അറിയുന്നു, അവർ ആ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറി. ചാറ്റുകൾ ചോർത്താൻ തുടങ്ങി. എപ്പോൾ ഏതുമുറിയിൽ കഞ്ചാവ് എത്തും എന്നുവരെയുള്ള വിവരങ്ങൾ ലഭിച്ചു.

കഞ്ചാവുപൊതി എവിടെനിന്ന് എങ്ങനെയെത്തുന്നു എന്ന വിവരം ലഭിക്കാത്തതിനാൽ കോളേജ് കാംപസിലേക്ക് കഞ്ചാവ് എത്താനായി പോലീസ് കാത്തിരുന്നു. ഒടുവിൽ ’ജി 11’ മുറിയിൽ കഞ്ചാവ് വന്നെന്നുള്ള വിവരം വ്യാഴാഴ്ചയോടെ വാട്‌സാപ്പ് ഗ്രൂപ്പിൽ വരുന്നു. ആ മുറിയിലെ താമസക്കാരനായ എം. ആകാശാണ് രണ്ടുകിലോയോളം വരുന്ന പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വിൽപ്പന നടത്തുന്നതെന്നും പോലീസിന് വിവരം ലഭിക്കുന്നു. ഈ വിവരങ്ങളടക്കം സ്പെഷ്യൽ ബ്രാഞ്ച് സംഘം പോലീസിന്റെ ഡാൻസാഫ് സംഘത്തിന് കൈമാറി.

വിദ്യാഭ്യാസ സ്ഥാപനമായതിനാൽ മുൻകരുതലെടുക്കാതെ കാംപസിൽ കയറിയാൽ വിവാദമാകുമെന്നുറപ്പുള്ള ഡാൻസാഫ് സംഘം പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങി. രാത്രിയാണ് റെയ്ഡ് എന്നതിനാൽ ഭാവിയിൽ മറ്റ് നിയമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ റെയ്ഡിന്റെ മുഴുവൻ നടപടിക്രമങ്ങളും വീഡിയോയിൽ ചിത്രീകരിച്ചു.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img