ബിനാമികളുടെ പേരിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു;   തകർച്ചക്ക് കാതോർത്ത് NBFC കൾ; വെട്ടിലായി നിക്ഷേപകർ

- Advertisement -spot_img

കൊച്ചി> കേരളത്തിൽ ചില സ്വകാര്യ ഫിനാൻസ് കമ്പനികളുടെയും തട്ടിപ്പ് സംഘങ്ങളുടെയും കൊയ്ത്ത് കാലമാണ് കോവിഡിന് ശേഷം ഇങ്ങോട്ട്. ആർത്തിമൂത്ത മലയാളികളുടെ ചിന്താശേഷിയെ വിലക്കെടുത്ത് കൂട്ടിലടക്കുകയാണ് ഇവർ ആദ്യം ചെയ്തത്. പിന്നാലെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രബുദ്ധ മലയാളികളെ വലയിലാക്കി അവരുടെ പണം കൈക്കലാക്കാൻ തുടങ്ങി. കൊടുത്ത പണത്തിൻ്റെ ഇരട്ടിയും അതിലധികവും സ്വപ്നം കണ്ടവരിൽ പലരും ഇപ്പോൾ ബ്ലെയ്ഡ് മുതലാളിമാരുടെ എച്ചിലിനു വേണ്ടി കമ്പനികൾക്ക് മുന്നിൽ കാത്തു കിടക്കുന്നു. പലിശയില്ലെങ്കിലും മുതലെങ്കിലും തരണെയെന്ന് യാചിക്കേണ്ട അവസ്ഥ.

NCD വഴിയും മറ്റുമായി നിക്ഷേപകരിൽ നിന്ന് ഊറ്റിയെടുത്ത പണം വകമാറ്റി ബിനാമികളുടെ പേരിൽ റിയൽ എസ്റ്റേറ്റ് ബിസിനസും ബാർ ഹോട്ടലുകൾ അടക്കം മറ്റ് ബിസിനസുകൾ തുടങ്ങുകയാണ് പല NBFC ഉടമകളും. ഇപ്പോഴത് സ്വർണ്ണ ബിസിനസിലേക്കും നീണ്ടിട്ടുണ്ട്. ചില NBFC മുതലാളിമാരുടെ ബിനാമികൾ വൻതോതിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതായിട്ടാണ് വിവരം. ഇതു കൂടാതെ കോടികളാണ് ചിലർ വിദേശത്തേക്ക് കടത്തുന്നത്. അടുത്തിടെ തകർത്ത സ്ഥാപനങ്ങളുടെ പിന്നാമ്പുറം തേടിച്ചെന്നാൽ ഇത് വ്യക്തമാണ്. ”കമ്പനി തകർന്നാൽ കൂടിയാൽ ആറു മാസം ജയിൽവാസം, എന്നിട്ട് പുറത്തിറങ്ങി സുഖമായി ജീവിക്കാം, സ്വത്ത് കണ്ട് കെട്ടിയാലും ബിനാമികളുടെ പേരിലുള്ളത് ഭദ്രം” ഇതാണ് ഇപ്പോൾ ബ്ലെയ്ഡ് മുതലാളിമാരുടെ ധൈര്യം.

കാലാവധി പൂർത്തിയായ നിക്ഷേപം തിരികെ നൽകാൻ വീണ്ടും വീണ്ടും ഇരട്ടി തുകക്ക് NCD കൾ ഇറക്കുകയാണ് പല NBFC കളും ചെയ്യുന്നത്. മാസം തോറും കടപ്പത്രങ്ങൾ ഇറക്കുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാൽ NCD കൾക്ക് യാതൊരു ഗ്യാരണ്ടിയുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപകർ പിൻവലിഞ്ഞതു കാരണം ലക്ഷ്യം കാണാതെ പരാജയപ്പെടുകയാണ് കടപ്പത്രങ്ങൾ. നിക്ഷേപം തിരികെ നൽകാൻ പണമില്ലാതായതോടെ  കാലാവധിയെത്തിയ കടപ്പത്രങ്ങൾ പുതുക്കി നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയാണ് പല NBFC കളും. ആളുകളെ ക്യാൻവാസ് ചെയ്ത് NCD പുതുക്കിയിടീക്കുന്ന ജീവനക്കാർക്ക്  5 മുതൽ 15 ശതമാനം വരെയാണ് കമ്മീഷൻ. എങ്ങനെയും തട്ടിപ്പ് തുടരുക, പിടിക്കപ്പെടാതെ പരമാവധി നീട്ടിക്കൊണ്ട് പോവുക എന്നതാണ് ചില ബ്ലെയ്ഡ് മുതലാളിമാരുടെ ഇപ്പോഴത്തെ ലക്ഷ്യം. 2025 എത്ര കമ്പനികൾ തരണം ചെയ്യുമെന്നത് കാത്തിരുന്ന് കാണണം. <<തുടരും >>

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img