തരം കിട്ടുമ്പോഴൊക്കെ രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കും, ഗോഡൗണിൽഎത്തിച്ച് ലൈംഗീക അതിക്രമവും; സിപിഎം നേതാവും,ദർശന സൂപ്പർമാർക്കറ്റ് ഉടമയും സുമേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു - Kerala Times    

തരം കിട്ടുമ്പോഴൊക്കെ രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കും, ഗോഡൗണിൽഎത്തിച്ച് ലൈംഗീക അതിക്രമവും; സിപിഎം നേതാവും,ദർശന സൂപ്പർമാർക്കറ്റ് ഉടമയും സുമേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തു

August 24, 2025
Sexual Assault Case CPIM Leader Sumesh kumar

കൊച്ചി> തരംകിട്ടുമ്പോഴെല്ലാം രഹസ്യഭാഗങ്ങളിൽ സ്പർശിയ്ക്കും. പിന്നാലെ യാത്രപോകാമെന്നും മുറിയെടുത്ത് താമസിയ്ക്കാമെന്നും മറ്റും പറഞ്ഞ് നിരന്തരം ശല്യം ചെയ്യൽ. വഴങ്ങുന്നില്ലന്ന് കണ്ടപ്പോൾ തന്ത്രത്തിൽ ഗോഡൗണിൽ എത്തിച്ച് ലൈംഗീക അതിക്രമം. 22 കാരിയുടെ പരാതിയിൽ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ദർശന സൂപ്പർമാർക്ക് ഉടമയും സി പി എം പ്രദേശിക നേതാവുമായ ഏരൂർ തോപ്പിൽ റ്റി യു സുമേഷ് കുമാറിനെ പ്രതിചേർത്ത് പോലീസ് കേസെടുത്തു.

തീർത്തും ദരിദ്ര ചുറ്റുപാടിലാണ് ജീവിതമെന്നും കുടുംബത്തിന് താങ്ങാവാൻ ലക്ഷ്യമിട്ടാണ് സൂപ്പർമാർക്കറ്റിൽ ജോലിയ്‌ക്കെത്തിയതെന്നും ജോലിയിൽക്കയറി ഒരാഴ്ച പിന്നിടും മുമ്പെ മുതൽ സ്ഥാപന ഉടമ തന്നോട് മോശമായിപ്പെരുമാറുകയായിരുന്നെന്നും മറ്റുമാണ് യുവതി നൽകുന്ന വിവരം. മാതാവിന്റെ സംരക്ഷണയിലാണ് യുവതി കഴിഞ്ഞുവന്നിരുന്നത്. വീട്ടിലെ സാമ്പത്തീക സ്ഥിതി മോശമായിരുന്നതിനാൽ യുവതിയ്ക്ക് കാര്യമായ വിദ്യാഭ്യസം നേടാനും കഴിഞ്ഞില്ല. ഇതെത്തുടർന്നാണ് പരസ്യം കണ്ട് യുവതി ഈ സ്ഥാപനത്തിൽ ജോലിയ്ക്ക് അപേക്ഷിച്ചത്.

മാനസീകവും ശാരീരികവുമായ സ്ഥാപന ഉടമയുടെ ഉപദ്രവം താങ്ങാനാവാതെ താൻ ഒരുമാസം തികയും മുമ്പെ തന്നെ ജോലി ഉപേക്ഷിച്ചെന്നും പിന്നീട് നടന്ന സംഭവങ്ങൾ കാണിച്ച് താൻ ഹിൽപ്പാലസ് പോലീസിലും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ലന്നും യുവതി വ്യക്തമാക്കി. കൂടാതെ യുവതിയെ ഡ്രഗ്സ് ഉപയോഗിക്കുവാൻ നിർബദ്ധിക്കുകയും ഞാൻ ഭരിക്കുന്ന പാർട്ടിയുടെ നേതാവാണ് എന്നും എന്നെ ആരും ഒന്നും ചെയ്യില്ല എന്നും എനിക്ക് മുഖ്യമന്ത്രിയുമായി നല്ല ബന്ധം ഉള്ള ആളാണ് എന്നും പറഞ്ഞു ഭീഷണി ഉയർത്തിയെന്നും പരാതിയിൽ പറയുന്നു.

മൊഴിയെടുക്കാനെന്ന പേരിൽ വിളിച്ചുവരുത്തി തന്നെയും മാതാവിനെയും ബുദ്ധിമുട്ടിച്ചെന്നും പരാതിയിൽ പ്രതി സ്ഥാനത്തുള്ള സ്ഥാപന ഉടമ സുമേഷ് കുമാറിനെ തങ്ങളുടെ മുന്നിൽ സ്വീകരിച്ച് ഇരുത്തിയാണ് പോലീസ് വിവരങ്ങൾ ആരാഞ്ഞതെന്നും രോഗിയായ എന്റെ അമ്മയെയും എന്നെയും ഇത് വല്ലാത്ത മാനസീക ക്ലേശത്തിന് കാരണമായെന്നും യുവതി പറയുന്നു. 

പരാതിയിൽ പോലീസ് നടപടി സ്വീകരിയ്ക്കാത്തതിനെത്തുടർന്ന് യുവതി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.ജോണി ജോർജ്ജ് പാംപ്ലാനി. അഡ്വ. ജോർജ്ജ് തേരക്കുഴിയിൽ എന്നിവർ മുഖേന നീതി തേടി കോടതിയെ സമീപിയ്ക്കുകയായിരുന്നു. വാദങ്ങൾ കേട്ട കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും പിന്നാലെ സുമേഷ് കുമാറിനെ പ്രതിചേർത്ത് കേസെടുക്കാൻ നിർദ്ദേശിയ്ക്കുകയായിരുന്നു. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് ഇട്ടത്.

Latest from Blog

error: Content is protected !!