നിങ്ങളുടെ സ്വർണം ലോക്കറിലാണോ?എങ്കിൽ പണി കിട്ടും! ; ഇക്കാര്യം ചെയ്തില്ലെങ്കിൽ സ്വർണമൊക്കെ ബാങ്ക് സീൽ ചെയ്യും - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

നിങ്ങളുടെ സ്വർണം ലോക്കറിലാണോ?എങ്കിൽ പണി കിട്ടും! ; ഇക്കാര്യം ചെയ്തില്ലെങ്കിൽ സ്വർണമൊക്കെ ബാങ്ക് സീൽ ചെയ്യും

September 5, 2025
Gold on Bank Locker New Rules

ദില്ലി> സ്വർണത്തിന് ദിവസവുമെന്നോണമാണ് വില ഉയരുന്നത്. ആഗോള വിപണിയിൽ ഇന്നലെ സ്വർണം വീണ്ടും റെക്കോഡ് തൊട്ടു. ഔൺസിന് 3529 ഡോളറാണ് രേഖപ്പെടുത്തിയത്. 3500 ആയിരുന്നു മുൻ റെക്കോഡ്. ഇതോടെ ആഭ്യന്തര വിലയും കുതിച്ചുകയറി. കേരളത്തിൽ പവൻ വില 160 രൂപ വർധിച്ച് 77,800ലെത്തി. അതായത് ഈ പോക്ക് തുടർന്നാൽ 80,000 എന്ന റെക്കോഡിലേക്ക് പവൻ വില എത്താൻ അധികം വൈകിയേക്കില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്തായാലും പൊന്നിന്റെ വില തീപിടിച്ചതോടെ നാട്ടിൽ മോഷണവും കൂടിയിട്ടുണ്ട്. മാല പൊട്ടിച്ച് ഓടുന്നതും അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിക്കുന്ന കേസുകളും നിരവധിയാണ്. മോഷണ കേസുകൾ ഏറുന്ന സാഹചര്യത്തിൽ കൈയ്യിലുളള സ്വർണം വീട്ടിൽ സൂക്ഷിക്കാതെ ബാങ്ക് ലോക്കറിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ് പലരും. പക്ഷെ ലോക്കറിൽ വെച്ച് സമാധാനത്തോടെ ഇരിക്കേണ്ട കേട്ടോ, ഇക്കാര്യം ചെയ്തില്ലെങ്കിൽ വെച്ച സ്വർണം തിരിച്ചെടുക്കാൻ പാട് പെടേണ്ടി വരും. വിശദമായി നോക്കാം

ആർബിഐ നിർദേശം.                            നിശ്ചിത തുക ഫീസ് ആയി അടച്ചാണ് നമ്മൾ ബാങ്ക് ലോക്കറുകൾ വാടകയ്ക്ക് എടുക്കുന്നത്. പലരും ഇത്തരത്തിൽ ലോക്കറുകൾ വാങ്ങി ഈ വഴി തിരിഞ്ഞ് നോക്കാതെ പോകുന്ന സാഹചര്യം ഉണ്ട്. ഇതോടെ ലോക്കർ ഉടമകൾ നിർബന്ധമായും പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് റിസർവ് ബാങ്ക് ചില മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ബാങ്കിന്റെ ലോക്കറിലുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്ക് മരവിപ്പിച്ചേക്കും.

നിർദേശം എന്താണെന്ന് അറിയാം.        ലോക്കർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ പുതിയ ലോക്കർ കരാറിൽ ഒപ്പിടണമെന്നാണ് ആർബിഐ നിർദേശം. കരാറിൽ ഒപ്പിടാത്ത പക്ഷം ലോക്കർ മരവിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ സീൽ ചെയ്യപ്പെടുകയോ ചെയ്യാം. റിസർവ് ബാങ്ക് നൽകിയ സമയപരിധി കഴിഞ്ഞിട്ടും ഏകദേശം 20 ശതമാനം ലോക്കർ ഉടമകളും പുതിയ കരാറിൽ ഒപ്പിട്ടിട്ടില്ലെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്.

ബാങ്കുകൾ കടുത്ത നടപടി കൈക്കൊള്ളും.                                        ലോക്കർ തുറന്നിട്ട് ബാങ്കുകളുടെ നിർദേശങ്ങൾ പാലിക്കാത്ത ഉപഭോക്താക്കളെ സംബന്ധിച്ച് റിസർവ് ബാങ്ക് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബാങ്കുകൾക്ക് മേൽനോട്ടപരമായ ആശങ്കകൾ ഒഴിവാക്കാനുമാണ് ആർബിഐ ഇത്തരത്തിൽ നിയമങ്ങൾ കടുപ്പിക്കുന്നത്. ഇതിനോടകം തന്നെ പുതിയ കരാർ സംബന്ധിച്ച് പല ഉപഭോക്താക്കൾക്കും ബാങ്കുകൾ നോട്ടീസുകൾ അയച്ചിട്ടുണ്ട്.

ആദ്യ നിർദേശം വന്നത് 2021 ൽ.           2021 ആഗസ്റ്റിലാണ് ആർ ബി ഐ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശം നൽകുന്നത്. 2023 ജനുവരി 1-നകം നിലവിലുള്ള ലോക്കർ ഉടമകളുമായി പുതിയ കരാറുകൾ ഒപ്പുവെയ്ക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇത് പൂർണമായും നടപ്പായില്ല. പിന്നീട് ഈ സമയപരിധി 2023 ഡിസംബറിലേക്കും അതിനുശേഷം 2024 മാർച്ച് 31-ലേക്കും നീട്ടി. പലതവണ ഓർമ്മിപ്പിച്ചിട്ടും ചില ഉപഭോക്താക്കൾ ഇപ്പോഴും ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറയുന്നു. ബന്ധപ്പെട്ട കക്ഷികൾ തമ്മിൽ നിയമപരമായ കേസുകളുള്ള സാഹചര്യങ്ങളും നിലവിലുണ്ട്. ലോക്കർ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും നിയമങ്ങൾ പാലിക്കാത്ത ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകാനും ബാങ്കുകൾ റിസർവ് ബാങ്കിനോട് അനുമതി തേടിയിട്ടുണ്ട്. 2025 ഡിസംബറിനുള്ളിൽ നിർദേശങ്ങൾ പാലിക്കണമെന്നാണ് ഏറ്റവും ഒടുവിലായി ആർബിഐ നൽകിയിരിക്കുന്ന നിർദേശം. ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ കടുത്ത നടപടി കൈക്കൊണ്ടേക്കും.

ഉപഭോക്താവിനും അവകാശമുണ്ട്
ഉപഭോക്താവിനും നിയപരമായ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിർദേശങ്ങൾ. ബാങ്കുകൾക്ക് ലോക്കറിലെ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കാതെ വന്നാൽ ഉപഭോക്താവിന് നിയമനടപടി സ്വീകരിക്കാവുന്നതാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss