മുംബൈ> എഥനോൾ ചേർക്കാത്ത പെട്രോൾ വിപണിയിലെത്തിക്കാൻ പദ്ധതിയില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ അർവിന്ദർ സിങ് സാഹ്നി. മുൻപ് നിശ്ചയിച്ച രീതിയിൽത്തന്നെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. എഥനോൾ ചേർത്തുള്ള ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നും നിലവിലില്ലെന്നും ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
- ”ഒപ്പറേഷൻ സൗന്ദര്യ “; സോപ്പിലും ക്രീമികളിലും മാരക രാസവസ്തു, കുടുങ്ങിയത് 12 സ്ഥാപനങ്ങൾ
- ‘2 മണിക്കൂറോളം ചെന്നൈക്ക് മുകളിൽ പറന്ന ശേഷം അടിയന്തര ലാൻഡിംഗ്’, വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കെസി, അന്വേഷണം വേണം; പ്രതികരിച്ച് എയർ ഇന്ത്യ
- ‘500 ടണ്‍ ഭാരം, വേട്ടയാടി കൊല്ലും’; ഭീമന് ആളില്ലാ അന്തര്‍വാഹിനി പദ്ധതി, ആഗോള ശക്തിയാകാന്‍ ഇന്ത്യ
ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ലാബുകളും വിവിധ ഏജൻസികളും ഇ-20 പെട്രോൾ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ ചേർത്തുപയോഗിക്കുന്നതിന് ബ്രസീൽ ഉദാഹരണമായി മുന്നിലുണ്ട്. അവിടെ 27 മുതൽ 32 ശതമാനം വരെ എഥനോൾ കലർത്തുന്നതായും അദ്ദേഹം പറഞ്ഞു.
