ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ കഞ്ചാവുമായി പിടിയിൽ,  2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു - Kerala Times    

ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർ കഞ്ചാവുമായി പിടിയിൽ,  2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

October 12, 2025
IMG 20251012 WA0033

കൊച്ചി> എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഡോക്ടർ പിടിയിൽ. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിലെ അസിസ്റ്റന്റ് ഫിസിഷ്യൻ അലൻ കോശിയാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയാണ്. ഡോക്ടറിൽ നിന്ന് 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

പരിശോധനക്കായി പോലീസ് സംഘം എത്തുമ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നത് ഉന്നതരാണ്. അലന്‍ പലര്‍ക്കും ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്നതായും സൂചനയുണ്ട്. 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് നിര്‍മ്മിത വെയിംഗ് മെഷീനാണ് ഡാന്‍സാഫ് സംഘം കണ്ടെത്തിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഡോക്ടറുടെ വരാപ്പുഴയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഡോക്ടറെ വരാപ്പുഴ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ലിവർ കെയറിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് അലൻ കോശി.

Latest from Blog

error: Content is protected !!