കോട്ടയം > ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ്. കെ. മാണി പാലായിൽ മത്സരിക്കില്ലെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെയുള്ള വിലയിരുത്തൽ. ഇത്തവണ എതിരാളിയായി മാണി.സി.കാപ്പൻ മാത്രമല്ല ബി. ജെ. പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് കൂടി വരുമെന്ന് ഉറപ്പിച്ചതോടെ ജോസ്.കെ.മാണി മൂന്നാം സ്ഥാനത്താകും എന്ന് എൽ ഡി എഫിൽ തന്നെ ആശങ്കയുണ്ട്, മാത്രമല്ല അദ്ദേഹത്തിെന്റ “യു.ഡി.എഫ് പ്രവേശന ചർച്ചാ വിവാദങ്ങൾ ” ഇടതുപക്ഷ അനുഭാവികളിൽ കടുത്ത അമർഷവുമുണ്ടാക്കിയിട്ടുമുണ്ട്.
ജോസ് എത്രയൊക്കെ നിഷേധിച്ചാലും അദ്ദേഹം യു.ഡി.എഫ് മായി ചർച്ച നടത്തി എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് ഇടതു മുന്നണിയിലെ സാധാരണ പ്രവർത്തകർ, മാത്രമല്ല ജോസ് ജയിക്കുകയും യുഡിഫ് -ന് ഭരണം കിട്ടുകയും ചെയ്താൽ അദ്ദേഹം മറുകണ്ടം ചാടുമെന്ന് അവർ കരുതുന്നു. അതിനാൽ ഇടതു മുന്നണി പ്രവർത്തകർ തന്നെ ജോസിനെ കാലുവാരും, അങ്ങനെ സംഭവിച്ചാൽ അദ്ദേഹം മൂന്നാം സ്ഥാനത്താകും ജോസ്. കെ. മാണി വീണ്ടും അപമാനിതനാകും. അതേ സമയം എപ്പോഴും എം.പി. സ്ഥാനം രാജി വച്ച് മത്സരിക്കുന്ന ജോസിനെ കടുത്ത അധികാരമോഹിയെന്ന് ജനം വിലയിരുത്തുമെന്ന് പാർട്ടിക്കാർ തന്നെ വിലയിരുത്തുന്നു. അതുകൊണ്ട് തൽക്കാലം പാർട്ടി ചെയർമാനായി നിന്ന് വരാനിരിക്കുന്ന നിയമസഭാ ഇലക്ഷനിൽ പാർട്ടിയെ നയിക്കണമെന്ന് അദ്ദഹത്തോട് അടുപ്പമുളളവർ ഉപദേശിച്ചതായും വിവരമുണ്ട്.
