ടീച്ചറമ്മയെ ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ - Kerala Times    

ടീച്ചറമ്മയെ ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

February 27, 2026
IMG 20260227 080407

കണ്ണൂർ > വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 5 വട്ടം മത്സരിച്ചതിനാൽ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത.

അതേസമയം, തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. കാരായി രാജൻ നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ എന്നും ചർച്ചകൾ ഉയരുന്നുണ്ട്.

Latest from Blog

error: Content is protected !!