കൊച്ചി > കൊച്ചി നിയോജക മണ്ഡലം രൂപികൃതമായ 2011ൽ യു.ഡി.എഫ്
ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായി കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചു കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലെ പ്രബല സമുദായമായ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നാണ് എൽ.ഡി.എഫും യു ഡി.എഫും സ്ഥാനാർത്ഥികളെ പരിഗണിച്ചു വരുന്നത്.
യു.ഡി.എഫിന് അനുകൂലമാക്കി മാറ്റാൻ പറ്റുന്ന മണ്ഡലം ആണെങ്കിൽ കൂടി ജനകീയരല്ലാത്ത സ്ഥാനാർത്ഥികളെ നിർത്തിയതു കൊണ്ടാണ് പരാജയം സംഭവിച്ചത്. എൽ.ഡി.എഫ് നിർത്തുന്നതും
ലാറ്റിൻ സമുദായത്തിൽ തന്നെയുള്ളവരെ തന്നെയാണ്. ലത്തീൻ സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളെയല്ലാതെ വെറൊരു സ്ഥാനാർത്ഥി വന്നാൽ ആ സമുദായം
അംഗീകരിക്കണം എന്നില്ലെന്ന് സാരം. ലത്തീൻ സ്പിരിറ്റ് കൊച്ചിക്കാർക്ക് അന്തർലീനമാണ്. റോമൻ കാത്തലിക് എന്നാൽ മാർപാപ്പയെ അംഗീകരിക്കുന്ന 24 കത്തോലിക്കാ
സഭകൾ ചേർന്നതാണ്. അതിൽ ലോകം മുഴുവൻ നിൽക്കുന്ന ഏറ്റവും വലിയ ആഗോള സഭയാണ് പാശ്ചാത്യ സഭയെന്ന് വിശേഷിപ്പിക്കാവുന്ന
ലത്തീൻ സഭ.
ലത്തീൻ സഭയുടെ മുഖ്യ താല്പര്യം കൈപ്പത്തിയും കോൺഗ്രസും
അവരുടെ സമുദായക്കാരുമാണ്.
മുസ്ലിം സമുദായാംഗങ്ങൾ കൊച്ചിയിൽ ഉണ്ടെങ്കിൽ കൂടി കൊച്ചിയിലെ പ്രബല വിഭാഗം ലത്തീൻ കാത്തലിക്കർ തന്നെയാണ്.
അവിടെ മുസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥിയെയും കോണിയെയും ഉൾക്കൊള്ളണം എന്നില്ല. കൈപ്പത്തിയും കോൺഗ്രസും അല്ലാതെ മറ്റൊന്ന് ചിന്തിക്കാൻ കൂടി കഴിഞ്ഞെന്ന് വരില്ല. ഇത് ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന് നന്നായി
അറിയാം. അദേഹം കൊച്ചിയിൽ മൽസരിച്ചാൽ എതിർ സ്ഥാനാർത്ഥി ലത്തീൻ വിഭാഗത്തിൽ നിന്നാണെങ്കിൽ അദേഹത്തിൻ്റെ വിജയം അത്യന്തം ദുഷ്കരമാകും.
അതുകൊണ്ട് തന്നെയാണ് അദേഹം കളമശേരി ലക്ഷ്യമാക്കി നീങ്ങുന്നത്.
കളമശേരി വിട്ടുകൊടുത്ത് ലീഗ് കൊച്ചി ഏറ്റെടുത്താൽ
അത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമെന്നെ പറയേണ്ടതുള്ളു. എറണാകുളം ജില്ലയിൽ ലീഗിനും ലീഗ് സ്ഥാനാർത്ഥിയ്ക്കും വിജയിക്കാൻ പറ്റുന്ന മികച്ച സീറ്റ് അവരുടെ കൈവശം ഇരിക്കുന്ന കളമശേരി തന്നെയാണ്. ശരിക്കും കോൺഗ്രസ് എന്നും തോറ്റുകൊണ്ടിരിക്കുന്ന കൊച്ചി തങ്ങൾക്ക് എന്തിനാണെന്നാണ്
ലീഗ് നേതാക്കൾ ഇപ്പോൾ ചിന്തിക്കുന്നത്. കൊച്ചിയിൽ യുഡിഎഫിന് പറ്റിയ സ്ഥാനാർഥി എന്ന് പറയുന്നത് ലാറ്റിൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട ഒരാൾ മത്സരിക്കുന്നതായിരിക്കും. വർഷങ്ങളായി എൽഡിഎഫും ഇത് തന്നെയാണ് പിന്തുടരുന്നത്.
ലീഗിനുള്ളിലെ വികാരം
ലീഗിന്റെ നേതൃത്വം അടിയന്തരമായി ചെയ്യേണ്ടത് ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ അബ്ദുൾ ഗഫൂറിനെ കളമശേരി സീറ്റിൽ നിർത്തി വിജയിപ്പിക്കുകയാണ് വേണ്ടെതെന്ന് ചില പ്രവർത്തകർ അഭിപ്രായപ്പെടുന്നു. ലീഗിൻ്റെ കുത്തുക സീറ്റ് കോൺഗ്രസുമായി വെച്ചു മാറരുത്. ലീഗ് നേതൃത്വത്തിന് ഇബ്രാഹിം കുഞ്ഞിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കടമയും അതാണ്. ഇത്തവണ കളമശ്ശേരിയിലെ ജനങ്ങൾ വി.ഇ അബ്ദൂൾ ഗഫൂറിനെ വിജയിപ്പിച്ചു കൊണ്ട് തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ഇബ്രാഹിം കുഞ്ഞിനോട് നീതി കാട്ടുമെന്നു തന്നെയാണ് ലീഗിനുള്ളിലെ പൊതു അഭിപ്രായം.
