ഇറാനിയൻ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രായേൽ ; എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ തകർത്തു - Kerala Times    

ഇറാനിയൻ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രായേൽ ; എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ തകർത്തു

March 1, 2026
file 00000000bccc72089b2c6a027074baea

ടെഹ്റാൻ> ഇറാനിയൻ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രായേൽ. പടിഞ്ഞാറൻ ഇറാനിലെ തബ്രിസ് വിമാനത്താവളത്തിൽ ആണ് ഇസ്രായേൽ ഏറ്റവും പുതുതായി ആക്രമണം നടത്തിയത്. ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ രണ്ട് എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ ആണ് ഇസ്രായേൽ പ്രതിരോധ സേന തകർത്തത്.

“പടിഞ്ഞാറൻ ഇറാനിലെ തബ്രിസ് വിമാനത്താവളത്തിൽ രണ്ട് എഫ്5, എഫ്4 യുദ്ധവിമാനങ്ങൾ പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്നു. ഇറാനിയൻ വ്യോമസേനയുടെ പ്രവർത്തനങ്ങൾ തകർക്കുന്നതിനും അവരുടെ വ്യോമ പ്രതിരോധത്തിന്റെ തകർച്ച കൂടുതൽ വികസിപ്പിക്കുന്നതിനുമാണ് ആക്രമണം നടത്തിയത്,” എന്ന് ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഐഡിഎഫ് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വ്യക്തമാക്കി.

Latest from Blog

error: Content is protected !!