ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ് - Kerala Times    

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

April 16, 2026
FB IMG 1776304836447

വാഷിംഗ്ടൺ> ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ഏതെങ്കിലും രാജ്യം ആയുധം നൽകിയാൽ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിലേക്ക് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് താൻ അയച്ച കത്തിന് മറുപടിയായി, അത്തരം നടപടികളിൽ ചൈന ഏർപ്പെടുന്നില്ലെന്ന് ഷി ജിൻപിങ് രേഖാമൂലം അറിയിച്ചതായി ട്രംപ് പറഞ്ഞു.

ഫോക്സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇറാനിലേക്ക് ആയുധങ്ങൾ നൽകുന്നു എന്ന ആരോപണം “അടിസ്ഥാനരഹിതമായ കെട്ടുകഥ” ആണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. സംഘർഷാവസ്ഥ ലഘൂകരിക്കാനാണ് അമേരിക്ക ശ്രമിക്കേണ്ടതെന്ന് ചൈന ആവശ്യപ്പെട്ടു.

Latest from Blog

error: Content is protected !!