ഐ.എൻ.എസ് വർഷ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം; ആണവ അന്തർവാഹിനികൾക്ക്  സുരക്ഷിതമായ കേന്ദ്രം - Kerala Times    

ഐ.എൻ.എസ് വർഷ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം; ആണവ അന്തർവാഹിനികൾക്ക്  സുരക്ഷിതമായ കേന്ദ്രം

March 2, 2026
FB IMG 1772470563167

ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനവും രഹസ്യാത്മകവുമായ പദ്ധതികളിൽ ഒന്നാണ് ഐ.എൻ.എസ് വർഷ. കിഴക്കൻ നാവിക കമാൻഡിന്  കീഴിലാണ് അത്യാധുനിക ഭൂഗർഭ നാവിക താവളം നിർമ്മിക്കുന്നത്. ഈ താവളം പ്രധാനമായും ആണവ അന്തർവാഹിനികൾക്ക് (Nuclear Submarines) സുരക്ഷിതമായ ഒരു കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്ഭൂഗർഭ നാവിക താവളം  വിഭാവനം ചെയ്തിരിക്കുന്നത്. ഉപഗ്രഹങ്ങൾക്കോ ശത്രുരാജ്യങ്ങളുടെ റഡാറുകൾക്കോ കണ്ടെത്താൻ കഴിയാത്ത വിധം മലനിരകൾക്കുള്ളിലെ തുരങ്കങ്ങളിലാണ് അന്തർവാഹിനികൾ സൂക്ഷിക്കുക.

പർവ്വതങ്ങൾക്കുള്ളിൽ വലിയ തുരങ്കങ്ങൾ നിർമ്മിച്ച് അതിനുള്ളിലൂടെ അന്തർവാഹിനികൾക്ക് കടലിൽ നിന്ന് നേരിട്ട് താവളത്തിലേക്ക് പ്രവേശിക്കാൻ കഴിയും. ആണവ ബാലിസ്റ്റിക് മിസൈലുകൾ വഹിക്കുന്ന അരിഹന്ത് ക്ലാസ്  അന്തർവാഹിനികളുടെ പ്രധാന താവളമായിരിക്കും ഇത്.
ബംഗാൾ ഉൾക്കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം പ്രതിരോധിക്കാൻ ഈ താവളം ഇന്ത്യയെ സഹായിക്കും.

നിലവിൽ വിശാഖപട്ടണം പോർട്ട് ഒരു സിവിൽ പോർട്ട് കൂടിയായതിനാൽ കപ്പലുകളുടെ നീക്കങ്ങൾ പെട്ടെന്ന് നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഐ.എൻ.എസ് വർഷ പൂർണ്ണമായും സൈനിക ആവശ്യങ്ങൾക്കും രഹസ്യ നീക്കങ്ങൾക്കും വേണ്ടിയുള്ളതാണ്. ശത്രുക്കളുടെ വ്യോമാക്രമണങ്ങളിൽ നിന്നോ മിസൈൽ ആക്രമണങ്ങളിൽ നിന്നോ അന്തർവാഹിനികൾക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ഈ ‘കോൺക്രീറ്റ് കോട്ടയ്ക്ക്’ സാധിക്കും.

Latest from Blog

error: Content is protected !!