വില 300 മില്യൺ ഡോളർ; യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം തകർത്ത് ഇറാൻ - Kerala Times    

വില 300 മില്യൺ ഡോളർ; യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം തകർത്ത് ഇറാൻ

March 7, 2026
image editor output image695895356 1772896340664



ടെഹ്റാൻ> യുഎസിന്റെ THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തതായി റിപ്പോർട്ട്. 300 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) റഡാർ സിസ്റ്റം ആണ് ഇറാന്റെ ആക്രമണത്തിൽ തകർന്നത്. ജോർദാനിലെ മുവാഫാഖ് സാൾട്ടി എയർ ബേസിൽ ആയിരുന്നു യുഎസ് ഈ മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം സ്ഥാപിച്ചിരുന്നത്.
യുദ്ധം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ഇറാൻ ഈ റഡാർ സിസ്റ്റം തകർത്തതായാണ്  പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാനിയൻ ആക്രമണത്തെത്തുടർന്ന് മുവാഫാഖ് സാൾട്ടി എയർ ബേസിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പെടെ ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചതായി സിഎൻഎന്നും റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയിലെ ആകെ മിസൈൽ പ്രതിരോധത്തിന് നിർണായകമായിരുന്ന സിസ്റ്റമാണ് ഇറാൻ ആക്രമണത്തിൽ തകർന്നത്. ഇറാന്റെ ഇതുവരെയുള്ള ഏറ്റവും വിജയകരമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു THAAD സിസ്റ്റം തകർത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീ (എഫ്ഡിഡി) ശേഖരിച്ച ഡാറ്റ പ്രകാരം ജോർദാനിൽ രണ്ട് ഇറാനിയൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ഒന്ന് ഫെബ്രുവരി 28 നും ഒന്ന് മാർച്ച് 3 നും. ഈ ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിലെ ആക്രമണത്തിൽ ആയിരിക്കാം യുഎസിന്റെ ഈ അഭിമാന റഡാർ സിസ്റ്റം തകർന്നത് എന്നാണ് കരുതപ്പെടുന്നത്.

Latest from Blog

error: Content is protected !!