കോടതി വെറുതെ വിട്ടു, പക്ഷേ മകന്‍ വിട്ടില്ല! നീറിപ്പുകഞ്ഞ പക; അപ്പന്റെ കൊലയാളിയെ പോളി വെടിവെച്ചിട്ടത് ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം - Kerala Times    

Advertisement

Monday, March 16, 2026
Dark
Light

Advertisement

Advertisement

AD

AD

Ad

കോടതി വെറുതെ വിട്ടു, പക്ഷേ മകന്‍ വിട്ടില്ല! നീറിപ്പുകഞ്ഞ പക; അപ്പന്റെ കൊലയാളിയെ പോളി വെടിവെച്ചിട്ടത് ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം

March 16, 2026
IMG 20260316 220722

അങ്കമാലി> ഏഴുവര്‍ഷം മുന്‍പ് തന്റെ പിതാവിനെ തല്ലിക്കൊന്ന പ്രതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സൈനികനായ മകന്‍ പകവീട്ടി. മഞ്ഞപ്ര സ്വദേശിയായ കിലുക്കന്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും സൈനികനുമായ കളപ്പറമ്പന്‍ പോളിയാണ് ജോസിനെ വെടിവെച്ചു കൊന്നത്. കൃത്യത്തിന് ശേഷം പോളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഈ പ്രതികാര കഥ തുടങ്ങുന്നത് ഏഴെട്ട് വര്‍ഷം മുന്‍പാണ്. കളപ്പറമ്പന്‍ പോളിയുടെ പിതാവ് കളപ്പറമ്പന്‍ ജോസും അയല്‍വാസിയായ കിലുക്കന്‍ ജോസും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും കിലുക്കന്‍ ജോസ് വടി കൊണ്ട് അടിച്ച് കളപ്പറമ്പന്‍ ജോസിനെ കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് പിതാവ് കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു മകന്‍ പോളി.

കോടതി വെറുതെ വിട്ടു, പക്ഷേ പോളി വിട്ടില്ല!

പിതാവിന്റെ കൊലപാതകത്തില്‍ കിലുക്കന്‍ ജോസിനെതിരെ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വെറുതെ വിട്ടു. നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെട്ട പ്രതി പുറത്തിറങ്ങി നടക്കുന്നത് പോളിക്ക് സഹിക്കാനായില്ല. ഉള്ളില്‍ നീറിപ്പുകഞ്ഞ പ്രതികാരം ഇന്ന് മഞ്ഞപ്ര അയ്യമ്പുഴ റോഡില്‍ കോതായി പാലത്തിന് സമീപം വെച്ച് വെടിയൊച്ചയായി മുഴങ്ങി. വഴിയില്‍ വെച്ച് കിലുക്കന്‍ ജോസിനെ തടഞ്ഞുനിര്‍ത്തിയ പോളി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി നേരെ പോലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

Categories

Advertisement

Advertisement

AD

AD

Ad

Latest from Blog

error: Content is protected !!

AD

Don't Miss