നെതന്യാഹു കൊല്ലപ്പെട്ടു? സത്യം വെളിപ്പെടുത്തി ഇസ്രായേൽ - Kerala Times    

നെതന്യാഹു കൊല്ലപ്പെട്ടു? സത്യം വെളിപ്പെടുത്തി ഇസ്രായേൽ

March 15, 2026
FB IMG 1773557921031

ടെൽ അവീവ് > പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നപശ്ചാത്തലത്തിലാണ് നെതന്യാഹു വധിക്കപ്പെട്ടു എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ അന്താരാഷ്ട്രതലത്തിൽ ശക്തമായത്. എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച നെതന്യാഹുവിന്റെപ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംശയങ്ങൾ വർധിച്ചത്. തുർക്കി ആസ്ഥാനമായുള്ള അനഡോലു ഏജൻസി നൽകിയ റിപ്പോർട്ടിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഔദ്യോഗിക വിശദീകരണവുമായിരംഗത്തെത്തിയത്.

“പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രിആരോഗ്യവാനായിരിക്കുന്നു,” എന്ന് ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. യുദ്ധമുഖത്ത് തിരിച്ചടികൾനേരിടുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്താനായി മനഃപൂർവ്വം ചമച്ചെടുത്തവാർത്തകളാണ് ഇവയെന്നും ഇസ്രായേൽ ആരോപിക്കുന്നു.

Latest from Blog

error: Content is protected !!