വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് - Kerala Times    

വെന്തുരുകി കേരളം; കനത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

April 28, 2026
images 2026 04 28T115926.182

തിരുവനന്തപുരം> സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും കുടിവെള്ള പ്രതിസന്ധി നേരിടുകയാണ്. സൂര്യാതപ അപകടങ്ങളും കൂടുന്നു. പാലക്കാട്‌ ജില്ലയിൽ ഇന്നലെ 39.9 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

  • ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
  • പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
  • നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം പുനഃക്രമീകരിക്കുക

Latest from Blog

error: Content is protected !!