'ഗോൾ...! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി'; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി - Kerala Times    

‘ഗോൾ…! ട്രിബിൾ ചെയ്ത്, പോസ്റ്റിലേക്ക് പന്തടിച്ച് മോദി’; സിക്കിമിലെ ഗാങ്‌ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് പ്രധാനമന്ത്രി

April 28, 2026
20260428035832 Modi football

ഗാങ്ടോക്ക്> സിക്കിമിലെ ഗാങ്ടോക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ തിരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന് ഇടവേളയെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സിക്കിമിലെത്തിയിരുന്നു. ഗാങ്ടോക്കിൽ തങ്ങിയ മോദി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമൊപ്പം ഫുട്ബോൾ കളിച്ചതിനെ ഊർജ്ജസ്വലമായ സമയം എന്നാണ് വിശേഷിപ്പിച്ചത്. അമ്പതാമത് സംസ്ഥാന ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്.

ഗാങ്‌ടോക്കിലെ മനോഹരമായ പ്രഭാതത്തിൽ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നത് പോലെ മറ്റൊന്നില്ല എന്നാണ് മോദി യുവാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എക്സിൽ കുറിച്ചത്. ചിത്രങ്ങളിൽ ട്രാക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് 75 കാരനായ പ്രധാനമന്ത്രി യുവാക്കളെ ഡ്രിബിൾ ചെയ്യുന്നതും, കുട്ടികളുമായി ഫുട്ബോൾ തട്ടുന്നതും പോസ്റ്റിലേക്ക് പന്തടിക്കുന്നതും കാണാം. സിക്കിമിന്റെ അയൽ സംസ്ഥാനമായ ബംഗാളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കവേ, ബംഗാളിലെ പ്രധാന കായിക വിനോദമായ ഫുട്ബോൾ കളിക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചതിൽ രാഷ്ട്രീയ പ്രധാന്യവുമുണ്ട്.

Latest from Blog

error: Content is protected !!