‘ഇന്ത്യയോടും ചൈനയോടും സമ്മർദതന്ത്രം വേണ്ട, അതൊക്കെ പണ്ട് കോളനിക്കാലത്ത്’: സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രംപിനോട് പുട്ടിൻ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘ഇന്ത്യയോടും ചൈനയോടും സമ്മർദതന്ത്രം വേണ്ട, അതൊക്കെ പണ്ട് കോളനിക്കാലത്ത്’: സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രംപിനോട് പുട്ടിൻ

September 5, 2025
images 2025 09 05T083604.500

ബെയ്ജിങ്> ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നും ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിന്റെ ഉപദേശം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസി‍‍ഡന്റ് വിമർശിച്ചത്. 

‘കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ പറയുമ്പോ‍ൾ ആരോടാണു പറയുന്നതെന്ന് ആലോചിക്കണം. കൊളോണിയൽ കാലത്തിലൂടെ കടന്നുപോയ രാജ്യങ്ങളാകും അവർ. പ്രതികരിക്കാൻ കരുത്താർജിച്ചവരാണ്. സമ്മർദതന്ത്രവുമായി വിരട്ടുന്നതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ’ – ബെയ്ജിങ്ങിൽ ബുധനാഴ്ച വിക്ടറി പരേ‍ഡിൽ പങ്കെ‌ടുക്കാനെത്തിയ പുട്ടിൻ പറഞ്ഞു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss