തേനീച്ച ആക്രമണ ഭീതിയിൽ വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും; ഉറക്കം നടിച്ച് കോട്ടപ്പടി പഞ്ചായത്തും വനം വകുപ്പും - Kerala Times    

തേനീച്ച ആക്രമണ ഭീതിയിൽ വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും; ഉറക്കം നടിച്ച് കോട്ടപ്പടി പഞ്ചായത്തും വനം വകുപ്പും

October 17, 2025
images 2025 10 17T122458.930

കൊച്ചി > കോട്ടപ്പടി മുട്ടത്തുപാറയിൽ സ്കൂളിനും നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണി ഉയത്തി തേനീച്ച ആക്രമണം. നുറുകണക്കിന് കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിനോട് ചേർന്നാണ് തേനീച്ചകൾ കൂടുകൂട്ടിയിരിക്കുന്നത്. തേനീച്ച ആക്രമണ ഭീതിയിലാണ് സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും. വഴിയാത്രക്കാരായ പലർക്കും തേനീച്ചയുടെ കുത്തേറ്റതായാണ് വിവരം. അധ്യാപകരും വിദ്യാർത്ഥികളുമടക്കം പരാതി അറിയിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് പഞ്ചായത്ത് അധികൃതരും വനം വകുപ്പുമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഇതിനെതിരെ പ്രധിക്ഷേധത്തിനൊരുങ്ങുകയാണ് പ്രദേശവാസികളും സ്കൂൾ അധികൃതരും

Latest from Blog

error: Content is protected !!