'അയര്‍ലന്റില്‍ പബ് തുടങ്ങാം'; കൊച്ചി കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന? കോടികളുടെ തട്ടിപ്പുമായി മലയാളി സംഘം - അന്വേഷണ പരമ്പര - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘അയര്‍ലന്റില്‍ പബ് തുടങ്ങാം’; കൊച്ചി കേന്ദ്രീകരിച്ച് നടന്നത് വൻ ഗൂഢാലോചന? കോടികളുടെ തട്ടിപ്പുമായി മലയാളി സംഘം – അന്വേഷണ പരമ്പര

October 20, 2025

അയര്‍ലന്റ്/കൊച്ചി> അയര്‍ലന്റില്‍ പബ് തുടങ്ങാമെന്നു പറഞ്ഞ് നാട്ടിലുള്ളവരുടെ പണം തട്ടിയെടുക്കുന്ന വമ്പന്‍ തട്ടിപ്പുമായി മലയാളി സംഘം. അയര്‍ലന്റ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനു പിന്നില്‍. അയര്‍ലാന്റിലേക്ക് കുടിയേറാനുള്ള കുറുക്കുവഴി എന്ന നിലയിലാണ് ഇവര്‍ പബ് ബിസിനസ്സിലേക്ക്‌ നാട്ടിലുള്ള മലയാളികളെ ക്ഷണിക്കുന്നത്. അയര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുഖേന അവരുടെ നാട്ടിലുള്ള അടുത്ത ബന്ധുക്കളെയാണ് ഇവര്‍ തട്ടിപ്പിന് ഇരയാക്കുന്നത്. അയര്‍ലന്റില്‍ 30 പബ് കളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും യു.കെയില്‍ പബ് ചെയിന്‍ ഉടന്‍ ആരംഭിക്കുമെന്നുമാണ് ഇവര്‍ അടുത്തിടെ ഇരകളെ കണ്ടെത്താന്‍ കൊച്ചിയില്‍ നടത്തിയ കോൺക്ലേവില്‍ പറഞ്ഞിരുന്നത്. വാര്‍ത്താ പിന്തുണ ലഭിക്കുന്നതിനുവേണ്ടി ഇവര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സംഘടനാ പ്രതിനിധികളെ കോൺക്ലേവിലേക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ഇവരുടെ നടപടികളില്‍ സംശയം തോന്നിയതോടെ സംഘടനാ പ്രതിനിധികള്‍ നിശബ്ദം പിന്‍വാങ്ങി. സംശയങ്ങള്‍ കൂടുതല്‍ ബലപ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ മാധ്യമ സംഘടന ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നല്‍കിയില്ല.  

തുടര്‍ന്ന് അയര്‍ലാന്റ്, യു.കെ എന്നിവിടങ്ങളില്‍ ഇത് സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ 30 പബ് കളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്ന് ഇവര്‍ പറഞ്ഞത് ശുദ്ധ തട്ടിപ്പാണെന്ന് വ്യക്തമായി. മൂന്നു പബ് കള്‍  തുടങ്ങുവാന്‍ ഇവര്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. എണ്ണം പെരുപ്പിച്ചുകാട്ടി തങ്ങള്‍ വന്‍ ബിസിനസ്സുകാര്‍ ആണെന്ന് കേരളത്തിലുള്ളവരെ വിശ്വസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിലൂടെ നാട്ടിലുള്ള മലയാളികളുടെ കോടിക്കണക്കിനു പണം തങ്ങളുടെ പെട്ടിയില്‍ എത്തിക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. ഒരുകോടിയോളം രൂപ നല്‍കിയാല്‍ പബ് ചെയിനില്‍ പങ്കാളികളാകാമെന്നും ഒരു പബിന് നാല് ഷെയര്‍ ഉണ്ടാകുമെന്നും 10 വര്‍ഷത്തെ എഗ്രിമെന്റ് തങ്ങളുമായി ഉണ്ടാകുമെന്നും ഇവര്‍ കൊച്ചിയില്‍ പറഞ്ഞിരുന്നു.

പബ് ബിസിനസ്സില്‍ പണം മുടക്കി അയര്‍ലാന്റില്‍ കുടിയേറാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് പതിറ്റാണ്ടുകളായി അയര്‍ലാന്റില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. ആരെങ്കിലും ഇങ്ങനെ പണം നല്‍കിയാല്‍ പബ് -ലെ ജോലിക്കാരനായി കഴിയേണ്ടിവരും. പത്ത് വര്‍ഷത്തെ എഗ്രിമെന്റ്, അതും അയര്‍ലന്റിലെ നിയമം അനുശാസിക്കുന്ന രീതിയില്‍ ആയതിനാല്‍ ഇത് വമ്പന്‍ കുരുക്കാണെന്നും ഇത്തരം തട്ടിപ്പിന് ആരും ഇരയാകരുതെന്നും ഇവര്‍ പറഞ്ഞു. അയര്‍ലന്റിലേക്ക് കുടിയേറുവാന്‍ കുറഞ്ഞത്‌ അഞ്ചുകോടി രൂപയെങ്കിലും ആവശ്യമാണ്‌. പിന്നെ എങ്ങനെയാണ് ഒരുകോടി രൂപ നല്‍കി പബ് ചെയിനില്‍ പങ്കാളിയായി അയര്‍ലന്റിലേക്ക് കുടിയേറുവാന്‍ കഴിയുകയെന്നും ഇവര്‍ ചോദിച്ചു.>>> തുടരും ….

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss