Bharat Connect 26 Prepaid Plan; ഏറ്റവും കുറഞ്ഞ നിരക്കിൽ ദിവസം 2.5GB; വീണ്ടും 'ഞെട്ടിച്ച്' ബി.എസ്.എൻ.എൽ, പരിമിത കാല ഓഫർ, വാർഷിക പ്ലാൻ വിവരങ്ങൾ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

Bharat Connect 26 prepaid plan; ഏറ്റവും കുറഞ്ഞ നിരക്കിൽ ദിവസം 2.5GB; വീണ്ടും ‘ഞെട്ടിച്ച്’ ബി.എസ്.എൻ.എൽ, പരിമിത കാല ഓഫർ, വാർഷിക പ്ലാൻ വിവരങ്ങൾ

January 26, 2026
IMG 20260126 074626

പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഭാരത് കണക്ട് 26 പ്രീ പെയ്ഡ് പ്ലാൻ (Bharat Connect 26 prepaid plan) അവതരിപ്പിച്ചു. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് മികച്ച ഓഫറുകളുള്ള ഈ പ്ലാൻ ലോ‍ഞ്ച് ചെയ്തിരിക്കുന്നത്. 365 ദിവസത്തെ ഈ പ്ലാനിന് പ്രതിദിനാടിസ്ഥാനത്തിൽ കേവലം 7.19 രൂപ മാത്രമാണ് ചിലവ് വരുന്നത്.

ബി.എസ്.എൻ.എൽ ഭാരത് കണക്ട് 26 പ്രീ പെയ്ഡ് പ്ലാൻ

പുതിയ ഈ പ്ലാനിന് 2,626 രൂപയാണ് നിരക്ക്. ഒരു വർഷത്തേക്ക് പ്രതിദിനം 2.5GB ഡാറ്റ, 100 SMS എന്നിവ ലഭിക്കും. 2026 ജനുവരി 24 മുതൽ ഫെബ്രുവരി 24 വരെ മാത്രമായിരിക്കും ഈ പരിമിത കാല പ്ലാൻ ലഭ്യമാവുക. അതായത് ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ നേടാൻ ഒരു മാസം ഇനി മുന്നിലുണ്ട്.

ഈ പ്ലാനിന്റെ നിരക്കുകൾ 365 ദിവസത്തേക്ക് പരിഗണിക്കുമ്പോൾ ഒരു ദിവസത്തേക്ക് 7.19 രൂപയാണ് ചിലവ് വരിക. ഇടയ്ക്കിടെ റീചാർജ്ജ് ചെയ്യുന്നത് ഒഴിവാക്കി ദീർഘകാലത്തേക്ക് പ്ലാൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രതിദിനാടിസ്ഥാനത്തിൽ താരതമ്യേന ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഒരു പ്ലാനാണിത്. ബി.എസ്.എൻ.എൽ ആകർഷകമായ മറ്റ് വാർഷികാധിഷ്ഠിത റീചാർജ്ജ് ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നു. അവയുടെ വിവരങ്ങളാണ് താഴെ നൽകുന്നത്

ബി.എസ്.എൻ.എൽ 2,399 രൂപ പ്ലാൻ

  • 365 ദിവസത്തെ വാലിഡിറ്റി
  • പ്രതിദിനം 2.5 GB ഡാറ്റ
  • പരിധിയില്ലാത്ത വോയിസ് കോളിങ്
  • പ്രതിദിനം 100 SMS

ബി.എസ്.എൻ.എൽ 2,799 രൂപ പ്ലാൻ

  • 365 ദിവസത്തെ വാലിഡിറ്റി
  • പ്രതിദിനം 3 GB ഡാറ്റ
  • പരിധിയില്ലാത്ത വോയിസ് കോളിങ്
  • പ്രതിദിനം 100 SMS

സമീപ കാലത്തായി നിരവധി പുതിയ പ്രീ-പെയ്ഡ് പ്ലാനുകളാണ് ബി.എസ്.എൻ.എൽ അവതരിപ്പിക്കുന്നത്. നിലവിൽ രാജ്യത്ത് കമ്പനിയുടെ ഏകദേശം 1 ലക്ഷം 4G ടവറുകൾ പ്രവർത്തന സജ്ജമായി. ഏകദേശം 30,000 പുതിയ ടവറുകൾ കൂടി സ്ഥാപിക്കാനാണ് ഒരുക്കം. 2026 പകുതിയോടെ 5G സർവീസുകളും രാജ്യത്ത് ലഭ്യമാക്കാൻ ബി.എസ്.എൻ.എൽ ലക്ഷ്യമിടുന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss