സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍ റീലോഡഡ്! ഗ്ലൂട്ടാത്തയോണ്‍ അടിച്ച് സുന്ദരനായി; അഡ്വ. ബിജു ജോര്‍ജായി എത്തിയത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പുമായി;  ബിജു രാധാകൃഷ്ണന്റെയും ഭാര്യയുടെയും പുതിയ ലീലാവിലാസങ്ങള്‍ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍ റീലോഡഡ്! ഗ്ലൂട്ടാത്തയോണ്‍ അടിച്ച് സുന്ദരനായി; അഡ്വ. ബിജു ജോര്‍ജായി എത്തിയത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പുമായി;  ബിജു രാധാകൃഷ്ണന്റെയും ഭാര്യയുടെയും പുതിയ ലീലാവിലാസങ്ങള്‍

February 11, 2026
IMG 20260211 232716

കൊച്ചി> കേരളത്തെ പിടിച്ചുലച്ച സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ വീണ്ടും സജീവമാകുന്നു. ഇത്തവണ ‘അഡ്വക്കറ്റ് ബിജു ജോര്‍ജ്’ എന്ന വ്യാജപ്പേരില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. ബിജു രാധാകൃഷ്ണനും ഭാര്യ അഡ്വ. നിഷാ പീറ്ററും ചേര്‍ന്ന് നടത്തിയ സി.എസ്.ആര്‍ (Corporate Social Responsibility) ഫണ്ട് തട്ടിപ്പിനെക്കുറിച്ച് ഇരയായ നിലമ്പൂര്‍ സ്വദേശി റിന്‍ഷാദ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

പഴയ ബിജു രാധാകൃഷ്ണനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഗ്ലൂട്ടാത്തയോണ്‍ കുത്തിവെപ്പുകളിലൂടെയും (Glutathione injections) രൂപമാറ്റത്തിലൂടെയും അതീവ സുന്ദരനായാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. ബി.എം.ഡബ്ല്യു, ബെന്‍സ്, ഓഡി തുടങ്ങിയ പ്രീമിയം കാറുകളിലാണ് യാത്ര. ‘അഡ്വ. ബിജു ജോര്‍ജ്’ എന്ന പേരില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന വലിയ വക്കീലാണെന്ന് വിശ്വസിപ്പിച്ചു. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥരെയും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെയും സ്റ്റാഫായി കൂടെ നിര്‍ത്തിയാണ് പ്രവര്‍ത്തനം.

1500 കോടിയുടെ ‘സാന്ത്വനം’ പ്രോജക്ട്

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് സി.എസ്.ആര്‍ ഫണ്ട് വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇരകളെ വീഴ്ത്തുന്നത്. റിന്‍ഷാദിനെ 500 ബെഡുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ എം.ഡിയാക്കാം എന്ന് വിശ്വസിപ്പിച്ചു. ഇതിനായി 1500 കോടി രൂപയുടെ പ്രോജക്ട് തയ്യാറാക്കി. പ്രോജക്ട് അപ്രൂവല്‍ കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കണമെന്നും മറ്റും പറഞ്ഞ് റിന്‍ഷാദില്‍ നിന്ന് മാത്രം 28 ലക്ഷം രൂപ തട്ടിയെടുത്തു. അങ്കമാലിയിലുള്ള ഒരു സുഹൃത്ത് അയച്ച പഴയ സോളാര്‍ വാര്‍ത്താ വീഡിയോ കണ്ടപ്പോഴാണ് മുന്നിലിരിക്കുന്നത് ബിജു രാധാകൃഷ്ണനാണെന്ന് ഇര തിരിച്ചറിയുന്നത്.

ഈ തട്ടിപ്പിലെ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതാണ്. ബിജുവിന്റെ ഭാര്യ നിഷാ പീറ്ററാണ് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ അഭിഭാഷക. മാര്‍ട്ടിനെ ജാമ്യത്തിലിറക്കി ബിജു രാധാകൃഷ്ണന്റെ മുന്നിലെത്തിച്ചതായും, ദിലീപിന്റെ സഹോദരന്‍ 3 കോടി രൂപ കുമരകത്ത് വെച്ച് തരുമെന്നും അത് വാങ്ങി മാര്‍ട്ടിന് കൊടുക്കണമെന്നും ബിജു ആവശ്യപ്പെട്ടതായി റിന്‍ഷാദ് ആരോപിക്കുന്നു.

അങ്കമാലിയിലെ പ്രമുഖരായ പല വൈദികരും ബിജുവിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഡയാലിസിസ് സെന്ററുകള്‍ക്ക് ഫണ്ട് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 90 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പലരില്‍ നിന്നും തട്ടിയെടുത്തു. മലപ്പുറത്തെ പ്രമുഖമായ ഒരു കോളേജില്‍ ‘അഡ്വ. ബിജു ജോര്‍ജ്’ എന്ന പേരില്‍ ഇയാള്‍ അധ്യാപകര്‍ക്ക് ക്ലാസ് എടുക്കാന്‍ പോയി എന്നതും വാര്‍ത്ത പുറത്തുവന്നതോടെ കോളേജ് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി മുഹമ്മദ് റിയാസുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞാണ് ബിജു ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പ് പുറത്തായപ്പോള്‍, ‘സോളാര്‍ കേസില്‍ സി.ബി.ഐക്ക് പോലും ഞങ്ങളെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല, നിന്നെ വണ്ടിയിടിപ്പിച്ചു കൊല്ലും’ എന്ന് ബിജുവും ഭാര്യയും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. നിലവില്‍ റിന്‍ഷാദിന്റെ പരാതിയില്‍ കടവന്ത്ര പോലീസ് ബിജു രാധാകൃഷ്ണനും ഭാര്യ നിഷയ്ക്കുമെതിരെ എഫ്.ഐ.ആര്‍ ഇട്ടു. ഹൈക്കോടതി ഉത്തരവ് പ്രകാരം പരാതിക്കാരന് പോലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss