ട്രംപിന്റെ കാര്യത്തിൽ ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്, അടുത്തത് അമേരിക്കയെ ഭയപ്പെടുത്തുന്നത്, 'ഇറാൻ യുദ്ധത്തിൽ അമേരിക്ക തോൽക്കും' - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertisement

Advertisement

AD

AD

Banner

ട്രംപിന്റെ കാര്യത്തിൽ ആദ്യ രണ്ട് പ്രവചനങ്ങളും അച്ചട്ട്, അടുത്തത് അമേരിക്കയെ ഭയപ്പെടുത്തുന്നത്, ‘ഇറാൻ യുദ്ധത്തിൽ അമേരിക്ക തോൽക്കും’

March 7, 2026
IMG 20260307 180002

വാഷിംഗ്ടൺ> അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ ലോകശക്തിയായ അമേരിക്ക ഈ യുദ്ധത്തിൽ പരാജയപ്പെടുമെന്ന പ്രവചനവുമായി പ്രശസ്ത ചരിത്രകാരനും പ്രൊഫസറുമായ ജിയാങ് ഷുചിൻ രംഗത്ത്. 2024-ൽ അദ്ദേഹം നടത്തിയ മൂന്ന് പ്രധാന പ്രവചനങ്ങളിൽ രണ്ടെണ്ണം ഇതിനോടകം സത്യമായിക്കഴിഞ്ഞു. ട്രംപിന്റെ വിജയവും തിരിച്ചുവരുവ്, ഇറാനുമായുള്ള യുദ്ധവും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ പ്രവചനം ലോകശ്രദ്ധ നേടുന്നത്.

അമേരിക്ക തോൽക്കുമെന്ന് പറയാൻ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഭൂപ്രകൃതിയും ജനസംഖ്യയുമാണ് പ്രധാനം. ഇറാന്റെ പർവ്വതനിരകൾ നിറഞ്ഞ ഭൂപ്രകൃതിയും വലിയ ജനസംഖ്യയും കാരണം അവിടെ ഒരു അധിനിവേശം നടത്തുക എന്നത് അമേരിക്കയ്ക്ക് അസാധ്യമായിരിക്കും. ഇത് ചരിത്രത്തിലെ ആതൻസിന്റെ പതനത്തിന് കാരണമായ സിസിലിയൻ പര്യവേഷണത്തിന് സമാനമാകുമെന്ന് ജിയാങ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 20 വർഷമായി ഇറാൻ ഈയൊരു സംഘർഷത്തിനായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തിലൂടെ ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണ ശേഷി ഇറാൻ കൃത്യമായി പഠിച്ചു കഴിഞ്ഞു.

ഹൂതികൾ, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളിലൂടെ അമേരിക്കൻ മനോനിലയെ തകർക്കാനും സാമ്രാജ്യത്വത്തെ ദുർബലപ്പെടുത്താനുമുള്ള തന്ത്രം ഇറാൻ മെനഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുമെന്നും അത് അവസാനിക്കുമ്പോൾ ഇന്നത്തെ ലോകം ഇങ്ങനെയായിരിക്കില്ലെന്നും ജിയാങ് ബ്രേക്കിംഗ് പോയിന്റ്സ് എന്ന ഷോയിൽ വ്യക്തമാക്കി.

ആരാണ് ജിയാങ് ഷുചിൻ

ബീജിംഗിൽ തത്വശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന ജിയാങ്, യേൽ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. പ്രെഡിക്റ്റീവ് ഹിസ്റ്ററി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ചരിത്രപരമായ പാറ്റേണുകളും ഗെയിം തിയറിയും വിശകലനം ചെയ്താണ് അദ്ദേഹം ഭാവി പ്രവചിക്കുന്നത്. ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ നോവലുകളിലെ സൈക്കോ ഹിസ്റ്ററി എന്ന സങ്കല്പത്തിൽ നിന്നാണ് അദ്ദേഹം ഇതിനായി പ്രചോദനം ഉൾക്കൊണ്ടത്.

Leave a Reply

Your email address will not be published.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss