കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ഛ; ഇന്ത്യയിൽ പെൺകുട്ടികൾ ‘ഓര്‍ഗാസം ഷോട്ടുകള്‍’ക്ക് പിന്നാലെ... - Kerala Times    

കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ഛ; ഇന്ത്യയിൽ പെൺകുട്ടികൾ ‘ഓര്‍ഗാസം ഷോട്ടുകള്‍’ക്ക് പിന്നാലെ…

April 21, 2026
IMG 20260421 102814

ദാമ്പത്യബന്ധങ്ങള്‍ പലപ്പോഴും തകരുന്നതിനിന് കാരണമാകുന്ന ഒരു വിഷയമാണ് ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ നിരവധിയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ  വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഒ ഷോട്ടുകള്‍’ അഥവാ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രചാരമേറുന്നു എന്ന് റിപ്പോര്‍ട്ട്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പായി ഓര്‍ഗാസം ഷോട്ടുകള്‍ വലിയൊരു ശതമാനം പെണ്‍കുട്ടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ലൈംഗികശേഷി ശക്തമായ രതിമൂര്‍ച്ഛ എന്നിവയാണ് ഓര്‍ഗാസം ഷോട്ടുകള്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ലൈംഗികവേഴ്ചയ്ക്കെിടെ ലഭിക്കുക എന്നാണ് അവകാശവാദം. 

നിരവധി ക്ലിനിക്കുകളാണ് ഓ ഷോട്ടുകളെക്കുറിച്ച് പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഈ അത്ഭുത മരുന്നിന് പിന്നില്‍ വന്‍ ചതി ഒളിഞ്ഞിരുന്നേക്കാം എന്ന ആശങ്കയുമുണ്ട്. ചികില്‍സ നേടാനുദ്ദേശിക്കുന്ന യുവതിയുടെ രക്തത്തില്‍ നിന്നും പ്ലാസ്മ തരംതിരിച്ചെടുത്ത് പിന്നീടത് ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാറ്റംവരുത്തി കുത്തിവയ്ക്കുന്നു. ഇത് ഈ ഭാഗങ്ങളുടെ സെന്‍സിറ്റിവിറ്റി ഉയര്‍ത്തുന്നു. ഇതാണ് ഒ ഷോട്ടുകളുടെ രീതി. സ്വന്തം പ്ലാസ്മ തന്നെയാണ് കുത്തിവയ്ക്കുന്നതെന്നതിനാല്‍ ഒ ഷോട്ടുകള്‍ സ്ത്രീകള്‍ക്ക് പ്രശ്നമാവാറില്ല. എന്നാല്‍ ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കുത്തിവയ്ക്കുന്ന ഭാഗങ്ങളില്‍ തടിപ്പും ചൊറിച്ചിലുമുണ്ടാകുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഒ ഷോട്ടുകള്‍ക്ക് കൃത്യമായ നേട്ടമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ശരീരമല്ല കൂടുതല്‍ കേസുകളിലും മാനസിക പ്രശ്നങ്ങളാണ് സ്ത്രീകളുടെ ലൈംഗികക്ഷമതയ്ക്ക് പ്രശ്നമാകാറുള്ളത്. മാനസികപ്രശ്നങ്ങള്‍ കാരണം സ്ത്രീകളില്‍ ഹോര്‍മോണല്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് ലൈംഗികശേഷിയെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇവയ്ക്ക് മനഃശാസ്ത്രപരമായ മരുന്നുകളാണ് സ്വീകരിക്കേണ്ടത്. ഒ ഷോട്ടുകളെക്കുറിച്ച് ഇന്ത്യാ ടുഡെ നടത്തിയ പരിശോധനയില്‍ ഈ കുത്തിവയ്പ്പുകള്‍ നടത്തുന്ന ക്ലിനിക്കുകള്‍ക്കു പോലും എന്താണ് ഈ ഷോട്ടുകള്‍ എന്നറിയില്ലെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയത്തിലാണ് യഥാര്‍ഥ ഒ ഷോട്ടുകള്‍ നല്‍കുന്നത്. എന്നാൽ പല ക്ലിനിക്കുകളും ഒ ഷോട്ടുകള്‍ കൈത്തണ്ടയിലും മറ്റും കുത്തുന്ന മരുന്നായാണ് മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്.

Latest from Blog

error: Content is protected !!