മന്ത്രി ഗണേഷ് കുമാറിൻ്റെ ലൈസൻസ് വ്യാജമോ?" ഡ്രൈവിങ് ലൈസൻസ് നേടിയത് 18 തികയും മുൻപ്‌; രേഖകൾ കള്ളം പറയുമോ? - Kerala Times    

മന്ത്രി ഗണേഷ് കുമാറിൻ്റെ ലൈസൻസ് വ്യാജമോ?” ഡ്രൈവിങ് ലൈസൻസ് നേടിയത് 18 തികയും മുൻപ്‌; രേഖകൾ കള്ളം പറയുമോ?

April 25, 2026
digital license.1.2923348

തിരുവനന്തപുരം> ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ മോട്ടോർവാഹനവകുപ്പ് ഡ്രൈവിങ് ലൈസൻസ് നൽകി. 1966 മേയ് 25-ന് ജനിച്ച ഗണേഷ്‌കുമാറിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്നും ലൈസൻസ് നൽകിയെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകളിലുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും എട്ടുമാസവുമാണ് ഉണ്ടായിരുന്നത്. ലൈസൻസിലുള്ള ജനനത്തീയതിയാണ് ഗണേഷ്‌കുമാർ നിയമസഭാ രേഖകളിലും നൽകിയിട്ടുള്ളത്.

2023 ഡിസംബറിലാണ് ഗണേഷ്‌കുമാർ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായത്. 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്. പലതലണ ലൈസൻസ് പുതുക്കിയിട്ടുണ്ടെങ്കിലും ജനനത്തീയതിയും ലൈസൻസ് നൽകിയ തീയതിയും തമ്മിൽ മോട്ടോർവാഹനവകുപ്പ് ഒത്തുനോക്കിയിരുന്നില്ല.

Latest from Blog

error: Content is protected !!