കൊച്ചി> ഇന്ന് കേരളത്തിൽ മാത്രം പ്രവർത്തിക്കുന്നത് നൂറുകണക്കിന് NBFC കളും ആയിരക്കണക്കിന് നിധി കമ്പനികളും ചിട്ടിക്കമ്പനികളുമാണ്. കൂടാതെ ജനങ്ങളെ കൊള്ളയടിച്ച് ചീർക്കാൻ മാത്രം ഉണ്ടാക്കിയ ആയിരക്കണക്കിന് കടലാസു കമ്പനികളും ഇവർക്കുണ്ട്. ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ചോര കുടിക്കുന്ന ചോരക്കൊതിയൻമാരാണ് ഇതിൽ പലരും. ബ്ലെയ്ഡ് മാഫിയയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന വട്ടിപ്പലിശക്കാരെക്കാളും കഴുത്തറുപ്പ് പലിശയാണ് മിക്കവാറും NBFC കൾ വാങ്ങുന്നത്. ഈ കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ ഇവർക്ക് പ്രവർത്തനാനുമതി നൽകുന്ന റിസർവ്വ് ബാങ്കിന് പോലും സംവിധാനമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്നത്.
ജനങ്ങളെ ആകർഷിക്കാൻ പല ഓഫറുകളും ഇവർ ഇറക്കും. ഒരു രൂപ പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകർഷിക്കുന്ന കമ്പനികൾ മുതൽ സിനിമാ താരങ്ങളെ വച്ച് പരസ്യം ചെയ്യുന്ന ഭീമൻമാരും ചെയ്യുന്നത് ഒന്നു തന്നെ. തലവച്ചു കൊടുത്താൽ തീർന്നു. സ്വർണ്ണപ്പണയത്തിന് 24% മുതൽ 35% വരെ പലിശയാണ് ഇത്തരം NBFC കൾ ഇടാക്കുന്നത്. ബ്ലെയ്ഡ് പലിശക്കാർ ഇതിലും എത്രയോ ഭേദം. ഷെഡ്യൂൾഡ് ബാങ്കുകളൾ 8% മുതൽ 12.5% വരെയും സഹകരണ ബാങ്കുകൾ 7% മുതൽ 10.5% വരെയും സ്വർണ്ണപ്പണയത്തിന് പലിശ ഈടാക്കുമ്പോഴാണ് NBFCകൾ 35% വരെ കഴുത്തറുപ്പൻ പലിശ വാങ്ങുന്നത്. ഷെഡ്യൂൾഡ് ബാങ്കുകളിൽ പണയം വക്കുമ്പോഴുള്ള സമയ നഷ്ടമാണ് NBFC കളെ ആശ്രയിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരുന്നത്. എന്നാലിന്ന് ഏതൊരാൾക്കും അക്കൗണ്ടുള്ള ഷെഡ്യൂൾഡ് ബാങ്കിൽ പണയം വക്കാൻ പത്ത് മിനിറ്റ് തന്നെ ധാരാളമാണ്. ഒരു പരിധി വരെ ജനം ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ NB FC കളുടെ സ്വർണ്ണപ്പണയ ബിസിനസ് അടുത്ത കാലങ്ങളിൽ വൻ തകർച്ച നേരിടുന്നുമുണ്ട്.
NBFC കളിൽ പണയം വക്കുന്നതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരുടെ ചോര നീരാക്കിയുണ്ടാക്കിയ പണമാണ് കമ്പനി മുതലാളിമാർ കഴുത്തറുപ്പൻ പലിശയിലൂടെ ഊറ്റിയെടുക്കുന്നത്. ഇത് നിയന്ത്രിക്കാൻ ഇന്ന് നമ്മുടെ രാജ്യത്ത് സംവിധാനങ്ങളില്ല എന്നത് ഖേദകരമാണ്. ഈ സാധാരണക്കാരടക്കം വോട്ടു ചെയ്ത് വിജയിപ്പിച്ച് വിടുന്ന ജനപ്രതിനിധികളും ഇക്കാര്യം കണ്ടില്ലെന്ന് നടക്കുന്നു. അവരും ഈ കൊള്ളപ്പലിശക്കാർക്കൊപ്പമെന്ന് വേണം കരുതാൻ. തങ്ങളുടെ അനുമതിയോടെ പ്രവർത്തിക്കുന്ന NBFC കളെ നിയന്ത്രിക്കാൻ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ കാവൽക്കാരായ ഭാരതീയ റിസർച്ച് ബാങ്കിനും ഉത്തരവാദിത്വമുണ്ട്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.